CRIME

ഗുരുവായൂരിൽ ഒന്നരക്കോടി രൂപയുടെ സ്വർണം മോഷ്ടിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

തൃശൂർ: ഗുരുവായൂരിൽ ഒന്നരക്കോടി രൂപയുടെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളായ ചിന്നരാജ, രാജ എന്നിവരാണ് അറസ്റ്റിലായത്.

ഗുരുവായൂർ കോട്ടപ്പടി സ്വദേശിയും സ്വർണവ്യാപാരിയുമായ ബാലന്റെ വീട്ടിൽ മെയ് ആദ്യവാരമായിരുന്നു കവർച്ച നടന്നത്. മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും മോഷണം പോയിരുന്നു. വൈകിട്ട് പുറത്തുപോയ സമയത്തായിരുന്നു വീട്ടിൽ മോഷണം നടന്നത്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമായിരുന്നു നഷ്ടപ്പെട്ടതെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിരുന്നു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതി ധർമ്മരാജൻ പിടിയിലായി. ധർമ്മരാജന്റെ സഹോദരങ്ങളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ധർമ്മരാജൻ മോഷ്ടിച്ച സ്വർണം സഹോദരങ്ങളായ ഛിന്നരാജയും രാജയും വിൽക്കാൻ സഹായിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇയാൾക്ക് വേണ്ടി തിരച്ചിലിലാണെന്നും പോലീസ് പറഞ്ഞു.

B4 Admin

Recent Posts

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

1 hour ago

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

3 hours ago

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി തുടരുന്നു. മുഴുവന്‍ മരുന്നുകളും എത്താന്‍ ഈ മാസം അവസാനം വരെയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…

3 hours ago

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

15 hours ago