Saturday, October 3, 2026

ഗുരുവായൂരിൽ മോഷണം; സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്നും 2 ലക്ഷം രൂപയും 371 ഗ്രാം സ്വർണ്ണവും മോഷണം പോയി

തൃശ്ശൂര്‍: ഗുരുവായൂരില്‍ പ്രവാസിയായ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ മോഷണം. സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്നും 2 ലക്ഷം രൂപയും 371 ഗ്രാം സ്വർണ്ണവും
മോഷണം പോയി. കുരഞ്ഞിയൂര്‍ ബാലന്‍ എന്ന വ്യാപാരിയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. മോഷണത്തിന് ഒന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഒന്നേമുക്കാല്‍ കോടി രൂപ വിലയുണ്ടെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles