gyan-vapi-masjid
ദില്ലി: ഗ്യാന്‍വാപിയിലുണ്ടായിരുന്നത് മസ്ജിദ് തന്നെയാണെന്നും എല്ലാകാലത്തും അത് മസ്ജിദ് തന്നെയായിരിക്കുമെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബാബറി മസ്ജിദ് നഷ്ടപ്പെട്ടുവെന്നും, ഒരു മസ്ജിദ് കൂടി നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. .
‘ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഒരിക്കല്‍ ബാബറി മസ്ജിദ് നഷ്ടപ്പെട്ടു. എന്നാല്‍, ഞാന്‍ പറയുന്നു, ഇനിയൊരു മസ്ജിദ് കൂടി നമ്മള്‍ക്ക് നഷ്ടപ്പെടില്ല. ഗ്യാന്‍വാപി ഒരു മസ്ജിദ് ആണ്. അത് എക്കാലത്തും മസ്ജിദ് തന്നെയായിരിക്കും’ ഒവൈസി രോഷാകുലനായി പറയുകയും ചെയ്തു.
ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രം തകര്‍ത്തു നിര്‍മ്മിച്ചതാണെന്ന വാദം അതിശക്തമായി ഉയര്‍ന്ന സാഹചര്യത്തില്‍, നിരവധി ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ആയതിനാല്‍, ഒരു തദ്ദേശ കോടതി വീഡിയോ സര്‍വേ നടത്താന്‍ ഉത്തരവിടുകയായിരുന്നു. സര്‍വേ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കമ്മീഷന്‍ കൂടുതല്‍ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്ജിദിന് സമീപമുള്ള ഗൗരി സ്ഥലില്‍, പൂജ നടത്താന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഞ്ചു സ്ത്രീകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഏപ്രില്‍ മാസത്തില്‍ കോടതി ഉത്തരവിട്ടിരുന്നു.
ചൈനയിൽ ട്രെയിനിന്റെ ഏറ്റവും കൂടിയ വേഗത 450 കിലോമീറ്റർ ! ഇന്ത്യൻ ബുള്ളറ്റ് ട്രെയിനുകൾ ഈ വർഷം ഓടിത്തുടങ്ങും !…
ഇറാൻ തിരിച്ചു വരാനാകാത്ത സാമ്പത്തിക തകർച്ചയിലേക്ക്. റിയാലിന് പേപ്പറിനേക്കാൾ പോലും വിലയില്ലാത്ത അവസ്ഥ. 40% കവിഞ്ഞ പണപ്പെരുപ്പം, ദിവസേന മാറുന്ന…
കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…