വാരണാസി : കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വ്യാപി മസ്ജിദ് തര്‍ക്കത്തില്‍ ഗ്യാന്‍വ്യാപി മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തു വന്നു. കേസിലെ ഹൈന്ദവ വിഭാഗത്തിന്റെ അഭിഭാഷകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ക്ഷേത്രത്തിന്റെ തൂണുകള്‍ പള്ളിക്കു വേണ്ടി രൂപമാറ്റം വരുത്തിയെന്നും ഹൈന്ദവ വിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിന്റെ 32 ശില ലിഖിതങ്ങള്‍ കണ്ടെത്തിയെന്നും ക്ഷേത്രത്തിന്റെ തൂണുകള്‍ പള്ളിക്കുവേണ്ടി രൂപമാറ്റം വരുത്തിയെന്നുമുള്ള കാര്യങ്ങള്‍ എഎസ്ഐയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് ഹൈന്ദവ വിഭാഗത്തിന്റെ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയ്ന്‍ അവകാശപ്പെട്ടു.
ഗ്യാൻവ്യാപി പള്ളിയുടെ പടിഞ്ഞാറന്‍ മതില് ഹൈന്ദവ ക്ഷേത്രത്തിന്റേതാണെന്നും വിഷ്ണു ശങ്കര്‍ അവകാശപ്പെട്ടു. ദേവനാഗിരി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ 32 ഹിന്ദു ലിഖിതങ്ങളും പള്ളിയില്‍ കണ്ടെത്തിയതായി വിഷ്ണു ശങ്കര്‍ വ്യക്തമാക്കി. ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നതായും അദ്ദേഹം ആരോപിച്ചു.
ടെഹ്റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…
രാജ്നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…
കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും