കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ആംബുലന്‍സില്‍ കിടന്നാണ് രോഗി മരിച്ചത്. ഉച്ചയ്ക്ക് 2.10ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞ രണ്ട് ദിവസമായി ജേക്കബിന് പനിയായിരുന്നു. ഇന്ന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ നിന്ന് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. വീണ്ടും നാലുമണിക്ക് തിരിച്ച് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴും പ്രവേശിപ്പിച്ചില്ല. ഒടുവില്‍ ആംബുലന്‍സില്‍ കിടന്നാണ് രോഗി മരിച്ചത്.
ഉച്ചയ്ക്ക് അരമണിക്കൂറോളം ആശുപത്രിയില്‍ കാത്തിരുന്നുവെന്നും, ബെഡില്ല വേറെ എവിടെയെങ്കിലും കൊണ്ടുപൊയ്ക്കോളാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞുവെന്നും മകള്‍ റെനി പറഞ്ഞു. മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിച്ചു.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…