Tuesday, May 21, 2024
spot_img

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു; ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ആംബുലന്‍സില്‍ കിടന്നാണ് രോഗി മരിച്ചത്. ഉച്ചയ്ക്ക് 2.10ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞ രണ്ട് ദിവസമായി ജേക്കബിന് പനിയായിരുന്നു. ഇന്ന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ നിന്ന് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. വീണ്ടും നാലുമണിക്ക് തിരിച്ച്‌ മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴും പ്രവേശിപ്പിച്ചില്ല. ഒടുവില്‍ ആംബുലന്‍സില്‍ കിടന്നാണ് രോഗി മരിച്ചത്.

ഉച്ചയ്ക്ക് അരമണിക്കൂറോളം ആശുപത്രിയില്‍ കാത്തിരുന്നുവെന്നും, ബെഡില്ല വേറെ എവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞുവെന്നും മകള്‍ റെനി പറഞ്ഞു. മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്‌ടര്‍മാര്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിച്ചു.

Related Articles

Latest Articles