ഷാജിത,ഹബീബ്
തൃശൂർ: സ്വർണം പണയം വയ്ക്കാൻ നൽകിയില്ല എന്ന കാരണത്താൽ സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഓട്ടോ ഡ്രൈവറായ സുഹൃത്ത്. തൃശൂർ തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹബീബിനെ പോലീസ് അറസ്റ്റ് ചെയ്‌തു.
അവിവാഹിതയായ ഷാജിത തളിക്കുളത്തെ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസിച്ചിരുന്നത്. രാവിലെ ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് ഷാജിത ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഇവരുടെ വീട്ടിലെത്തിയ ഹബീബ്, ഷോളുപയോഗിച്ച് ഷാജിതയുടെ കഴുത്ത് വരിഞ്ഞുമുറുക്കുകയായിരന്നു. ഇതിനിടെയാണ് നാട്ടുകാർ ഓടിയെത്തിയത്. വീടിന്റെ വാതിൽ തകർത്ത് നാട്ടുകാർ അകത്തുകടന്നു. തുടർന്ന് നാട്ടുകാർ ഹബീബിനെ പിടികൂടുകയും ഷാജിതയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഷാജിത മരിച്ചിരുന്നു. സ്വർണം പണയപ്പെടുത്താൻ നൽകാതിരുന്നതിലുള്ളവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോൺഗ്രെ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…