Hamas' secret tunnel in Gaza settlement; specially built rooms and weapons inside; Destroyed by the Israeli army
ഗാസ: ജനവാസ കേന്ദ്രത്തിൽ ഹമാസിന്റെ രഹസ്യതുരങ്കം തകർത്തെറിഞ്ഞ് ഇസ്രായേൽ സൈന്യം. സെൻട്രൽ ഗാസയിലാണ് ഒരു കിലോമീറ്റർ വരുന്ന തുരങ്കം ഇസ്രായേൽ സൈന്യം തകർത്തത്. ഹമാസ് അണ്ടർഗ്രൗണ്ട് ഓപ്പറേഷനുകൾക്കായി ഉപയോഗിച്ചിരുന്ന ഇടമാണിതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
തുരങ്കത്തിന്റെ വീഡിയോയും ഇസ്രായേൽ സൈന്യം പങ്കുവച്ചിട്ടുണ്ട്.
രഹസ്യതുരങ്കത്തിൽ പടിക്കെട്ടുകൾ ഉൾപ്പെടെയുണ്ട്. ഒരാൾക്ക് മാത്രം നടന്നുപോകാനുളള വീതിയിലാണ് വഴി. പ്രത്യേകം നിർമ്മിച്ച മുറികളും ആയുധങ്ങളും ഉപകരണങ്ങളും ഇവിടെ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. റസിഡൻഷ്യൽ ബിൽഡിംഗുകളുടെയും ആളുകൾ താമസിക്കുന്നതിന്റെയും ഇടയിലായിരുന്നു തുരങ്കം. അകത്തേക്ക് കയറുന്ന ഭാഗത്ത് മണ്ണ് മാറ്റിയിട്ടിരുന്ന നിലയിലാണ്. ഒരാൾക്ക് കുനിഞ്ഞ് അകത്ത് കയറാം. പിന്നെ അനായാസം നടന്നു പോകാവുന്ന തരത്തിലാണ് നിർമ്മാണം.
ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാനും ഹമാസിനെ തകർക്കാനും ലക്ഷ്യമിട്ടാണ് ഗാസയിൽ ആക്രമണം ശക്തമാക്കിയതെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ പോരാട്ടം ഗാസയിൽ ഇപ്പോഴും തുടരുകയാണ്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…