Featured

ഹമാസ് ഭീ_ക_ര_ർ ഒറ്റയ്ക്കല്ല, ഇസ്രായേലിനെ തകർക്കാൻ ചരടുവലിച്ചത് ഇറാൻ !

ഹമാസ് ഭീകരർ ഇസ്രായേലിൽ കയറി അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ ഞെട്ടലിലാണ് ലോകമിന്ന്. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റനകം ഗാസ മുനമ്പില്‍ നിന്ന് 5000-ഓളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു. ശനിയാഴ്ച രാവിലെ തന്നെ ഭീതിപ്പെടുത്തുന്ന വ്യോമാക്രമണ സൈറണുകള്‍ കേട്ടാണ് ഇസ്രയേല്‍ ഉണര്‍ന്നത്. എന്നാൽ ആരുടെയും സഹായമില്ലാതെ ഹമാസ് ഭീകരർക്ക് ഇതെല്ലാം ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യങ്ങൾ ആദ്യം മുതൽ തന്നെ ഉയർന്നിരുന്നു. ഇപ്പോഴിതാ, അതിനുള്ള ഉത്തരം ഹമാസ് വക്താവ് തന്നെ നൽകിയിരിക്കുകയാണ്. ഹമാസിന് ഇറാനിൽ നിന്ന് സഹായം ലഭിച്ചുവെന്നാണ് ഹമാസ് വക്താവ് ഹാസി ഹമദ് വെളിപ്പെടുത്തിയത്. ഷിയ മുസ്ലീം രാഷ്ട്രമാണ് ഇറാനെങ്കിൽ പലസ്തീനിൽ സുന്നി വിഭാഗക്കാരുടെ സ്വാധീനമാണ് അധികം. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വിവരം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ടെഹ്‌റാനിൽനിന്ന് സഹായം ലഭിച്ചെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാൻ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെ ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ കടന്നാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഹമാസിന് ഇറാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായാണ് ഇറാൻ പ്രഖ്യാപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകനാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. പലസ്‌തീന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ പലസ്‌തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്. അതിനിടെ, ഹമാസിന്റേത് ഭീകരാക്രമാണമെന്നും ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. എല്ലാവിധ പിന്തുണയും ഇസ്രയേലിനു നൽകുമെന്നും ബൈഡൻ വ്യക്തമാക്കി. കൂടാതെ, സൈനിക സഹകരണവും ബൈഡൻ വാഗ്ദാനം ചെയ്തു.

അതേസമയം, തെക്കൻ ഇസ്രയേലിൽ ഇന്നലെ രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ ഗാസ മുനമ്പ് യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 230ൽ അധികം പലസ്‌തീൻകാർ കൊല്ലപ്പെട്ടു. അതേസമയം, ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറോളമായി. ഇരു ഭാഗത്തുമായി 2,500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും പലസ്തീൻ സായുധപ്രസ്ഥാനമായ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. അതേസമയം, സ്ഥിതി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് ചേരും. ഗാസയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിനു മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി.

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

8 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

8 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

8 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

10 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

16 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

18 hours ago