International

വിലപേശലിനായി ഹമാസ് തീവ്രവാദികൾ നടത്തിയത് നെറികെട്ട നീക്കങ്ങൾ !കടത്തിക്കൊണ്ട് പോയതിൽ ഏറെയും സ്ത്രീകളും കുട്ടികളും ! കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ജറുസലം : പാലസ്തീൻ തീവ്രവാദിസംഘടനയായ ഹമാസ് ഇസ്രയേലിൽനിന്ന് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകുന്നതിന്റെ കൂടുതൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നു. തെക്കൻ ഇസ്രയേലിലെ നഗരത്തിൽ വച്ച് നടക്കുകയായിരുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ നോഅ അർഗമാണി എന്ന ഇരുപത്തിയഞ്ചുകാരിയെ ഹമാസ് സംഘം മോട്ടോർ ബൈക്കിൽ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

നൊഅയെ തോക്കുധാരികളായ രണ്ടു പേർ വാഹനത്തിലേക്ക് പിടിച്ചു കയറ്റുന്നതാണ് വിഡിയോ ദൃശ്യങ്ങളിൽ കാണാനാവുന്നത്. ഇവരെ നടുവിൽ ഇരുത്തി രണ്ടു പേർ മുൻപിലും പിറകിലുമായി തോക്ക് ധാരികളായ തീവ്രവാദികൾ ഇരിക്കുന്നു.നോഅയുടെ ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് അവി നഥാനെ ഹമാസ് സംഘം കൈകൾ‌ പിന്നിൽ കെട്ടി നടത്തിച്ചുകൊണ്ടു പോകുന്നതും കാണാം.
നഥാനെയും കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതെ സമയം പാലസ്തീൻ തീവ്രവാദികൾ ഒരു യുവതിയുടെ മൃതദേഹം അർദ്ധ നഗ്നയാക്കി ചവിട്ടിയും തുപ്പിയും ട്രക്കിൽ നഗര പ്രദക്ഷിണം നടത്തിയതിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിരുന്നു. ടാറ്റൂ കലാകാരിയും ഇസ്രയേൽ–ജർമൻ പൗരയുമായ ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തിൽ മരിച്ചത്. പാലസ്തീൻ – ഇസ്രയേൽ അതിര്‍ത്തിക്കടുത്ത് നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കുചേരാനായാണ് ഷാനി ലൂക് ഇവിടെയെത്തിയത്. മൃതദേഹം ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥയുടേതാണ് എന്ന അവകാശ വാദത്തോടെയായിരുന്നു മൃതദേഹത്തോടുള്ള ഹമാസ് സംഘത്തിന്റെ ക്രൂരത. മകളുടെ മൃതദേഹമെങ്കിലും വിട്ടുതരണമെന്ന് യുവതിയുടെ ‘അമ്മ റിക്കാർഡ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഹമാസിനോട് അപേക്ഷിച്ചു

Anandhu Ajitha

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

47 mins ago

പ്രതിഷേധങ്ങൾക്കിടയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ് ! മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് പേരും പരാജയപ്പെട്ടു

പ്രതിഷേധങ്ങൾ വകവയ്ക്കാതെ തിരുവനന്തപുരം മുട്ടത്തറയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. എന്നാൽ മോട്ടോർ വാഹനവകുപ്പ്…

56 mins ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച സംഭവം ! ജീവനക്കാർക്കെതിരെ കേസ്; കപ്പൽ കസ്റ്റഡിയിലെടുക്കും

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 304, 337…

1 hour ago