happy birthday adoor gopalakrishnan
മലയാള സിനിമയെ വിശ്വത്തോളം ഉയര്‍ത്തിയ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്് ഇന്ന് എണ്‍പതാം പിറന്നാള്‍. സ്വന്തം ജീവിതം സിനിമയ്ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച അടൂരിലെ പോലെ ഒരു ചലച്ചിത്രകാരന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വ്വമാണ്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിനിമാ പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ആദ്യകാലത്ത് നിരവധി ശ്രദ്ധേയങ്ങളായ ഡോക്യുമെന്ററികള്‍ ചെയ്തിരുന്നു. അടൂരിന്റെ ആദ്യ ചിത്രമായ സ്വയംവരം നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളാണ് വാരിക്കൂട്ടിയത്. അന്ന് വരെ കച്ചവട സിനിമയുടെ ഭാഗമായിരുന്ന മധുവിനും ശാരദക്കും എല്ലാം അഭിനയത്തിന്റെ പുതിയൊരു തലം നല്‍കാന്‍ ഈ ചിത്രം ഏറെ സഹായിച്ചു. പിന്നീട് അടൂര്‍ സംവിധാനം ചെയ്ത കൊടിയേറ്റം ലോക സിനിമയില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമായി മാറി. മലയാള സിനിമയുടെ അഭിമാനമായ നടന്‍ ഗോപിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും കൊടിയേറ്റം നേടിക്കൊടുത്തു.
അടൂരിന്റെ മറ്റൊരു ചിത്രമായ മുഖാമുഖവും നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം ഒരുക്കിയ അനന്തരം എന്ന ചിത്രം ഒരു ചെറുപ്പക്കാരന്റെ മനസിലെ അബോധ തലങ്ങളിലെ സംഘര്‍ഷങ്ങളുടെ മികവുറ്റ ചിത്രീകരണമായി മാറി. വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ കൃതി മതിലുകളും അടൂര്‍ ചലച്ചിത്രമാക്കി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണിത്. പിന്നീട് വന്ന വിധേയനും , നാല് പെണ്ണുങ്ങളും നിഴല്‍ക്കുത്തുമെല്ലാം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. എലിപ്പത്തായം എന്ന അടൂര്‍ ചിത്രം ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിട്ടാണ് ഇന്നും കണക്കാക്കപ്പെടുന്നത്. രാജ്യം അദ്ദേഹത്തിന് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌ക്കാരവും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന് തത്വമയി ന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…