എണ്‍പതിന്റെ നിറവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ : വിശ്വചലച്ചിത്രകാരന് ആശംസകള്‍ നേര്‍ന്ന് സാംസ്‌ക്കാരിക ലോകം

മലയാള സിനിമയെ വിശ്വത്തോളം ഉയര്‍ത്തിയ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്് ഇന്ന് എണ്‍പതാം പിറന്നാള്‍. സ്വന്തം ജീവിതം സിനിമയ്ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച അടൂരിലെ പോലെ ഒരു ചലച്ചിത്രകാരന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വ്വമാണ്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിനിമാ പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ആദ്യകാലത്ത് നിരവധി ശ്രദ്ധേയങ്ങളായ ഡോക്യുമെന്ററികള്‍ ചെയ്തിരുന്നു. അടൂരിന്റെ ആദ്യ ചിത്രമായ സ്വയംവരം നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളാണ് വാരിക്കൂട്ടിയത്. അന്ന് വരെ കച്ചവട സിനിമയുടെ ഭാഗമായിരുന്ന മധുവിനും ശാരദക്കും എല്ലാം അഭിനയത്തിന്റെ പുതിയൊരു തലം നല്‍കാന്‍ ഈ ചിത്രം ഏറെ സഹായിച്ചു. പിന്നീട് അടൂര്‍ സംവിധാനം ചെയ്ത കൊടിയേറ്റം ലോക സിനിമയില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമായി മാറി. മലയാള സിനിമയുടെ അഭിമാനമായ നടന്‍ ഗോപിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും കൊടിയേറ്റം നേടിക്കൊടുത്തു.

അടൂരിന്റെ മറ്റൊരു ചിത്രമായ മുഖാമുഖവും നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം ഒരുക്കിയ അനന്തരം എന്ന ചിത്രം ഒരു ചെറുപ്പക്കാരന്റെ മനസിലെ അബോധ തലങ്ങളിലെ സംഘര്‍ഷങ്ങളുടെ മികവുറ്റ ചിത്രീകരണമായി മാറി. വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ കൃതി മതിലുകളും അടൂര്‍ ചലച്ചിത്രമാക്കി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണിത്. പിന്നീട് വന്ന വിധേയനും , നാല് പെണ്ണുങ്ങളും നിഴല്‍ക്കുത്തുമെല്ലാം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. എലിപ്പത്തായം എന്ന അടൂര്‍ ചിത്രം ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിട്ടാണ് ഇന്നും കണക്കാക്കപ്പെടുന്നത്. രാജ്യം അദ്ദേഹത്തിന് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌ക്കാരവും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന് തത്വമയി ന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്; യോഗം വിളിച്ചത് ടൂറിസം വകുപ്പ്!

തിരുവനന്തപുരം: മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന്…

12 mins ago

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

28 mins ago

ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; 6 നവജാത ശിശുക്കൾ വെന്തുമരിച്ചു, 6 കുഞ്ഞുങ്ങളെരക്ഷപ്പെടുത്തി

ദില്ലി: വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം…

39 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ അഞ്ച് ഘട്ടങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ അഞ്ച് ഘട്ടങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലെത്തിയിട്ടും…

1 hour ago

നിങ്ങളുടെ ഈ ആഴ്ചയിലെ ഭാഗ്യനിർഭാഗ്യങ്ങൾ അറിയാം പാൽകുളങ്ങര ഗണപതി പോറ്റി പറയുന്നത് കേൾക്കൂ

നിങ്ങളുടെ ഈ ആഴ്ചയിലെ ഭാഗ്യനിർഭാഗ്യങ്ങൾ അറിയാം പാൽകുളങ്ങര ഗണപതി പോറ്റി പറയുന്നത് കേൾക്കൂ

1 hour ago

ബാര്‍ കോഴ; ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്; ബാര്‍ ഉടമകളുടെ സംഘടനാ നേതാവായ അനിമോനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ…

1 hour ago