Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാനയ്ക്കിടെ ഭക്തജനങ്ങൾക്ക് നേരെ അസഭ്യവർഷം;സംഭവം ഭക്തജനങ്ങളെ സംരക്ഷിക്കേണ്ട പോലീസും ദേവസ്വം ഉദ്യോഗസ്ഥരും നോക്കി നിൽക്കെ;ഭക്തജന പ്രതിഷേധമുയരുന്നു!

ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാനയ്ക്കിടെ സ്ത്രീകളും പിഞ്ചു കുട്ടികളുമടങ്ങുന്ന ഭക്തജനങ്ങൾക്കു നേരെ യാതൊരു ക്ഷേത്രാധികാരവും ഇല്ലാത്ത ആളുകളുടെ മോശം പെരുമാറ്റം വൻ പ്രതിഷേധത്തിനിടയാക്കി. പോലീസും ദേവസ്വം ബോർഡ് ജീവനക്കാരും നോക്കി നിൽക്കുകയാണ് യാതൊരു ഔദ്യോഗിക ചുമതലയും വഹിക്കാത്ത ഒരാൾ ഭക്തജനങ്ങളെ ചീത്ത വിളിക്കുകയും ഉന്തി മാറ്റുകയും മോശമായി പെരുമാറുകയും ചെയ്യ്തത്. ദേവസ്വം ജീവനക്കാരും സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനും നോക്കി നിൽക്കെയാണ് ഭക്തജനങ്ങൾക്ക് മോശം അനുഭവമുണ്ടായത്. തിരക്ക് നിയന്ത്രിക്കാനായി നിരത്തിയ ഗ്രില്ലിന്റെ മുന്നിൽ നിന്നും ഇയാൾ ഭക്തജനങ്ങളെ ഒരു പ്രകോപനവുമില്ലാതെ ഉന്തി താഴയിടുകയും ചീത്തവിളിക്കുകയും ചെയ്തു. പോലീസിന്റെയും മറ്റ് മൗനത്തിൽ ഗതികെട്ട ഒരു പെൺകുട്ടിയും യുവാവും ശബ്ദമുയർത്തിയതോടെ ഭക്തജനങ്ങൾ സംഘടിച്ച് ഇയാൾക്കെതിരെ പ്രതികരിച്ചു. ഈ പ്രതിഷേധത്തിനൊടുവിലാണ് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തുന്നതും ഇയാളെ അവിടെനിന്നും മാറ്റുന്നതും. എന്നാൽ മറ്റൊരു ഭാഗത്തേക്ക് പോയ ഇയാൾ ഇതേ പ്രവർത്തി തന്നെ ആവർത്തിക്കുകയാണ്. ഇയാൾ ആരാണ് എന്നതിലും ആരാണ് ഇയാൾക്ക് ഇതിനുള്ള അധികാരം നൽകിയതെന്നതിലും വ്യക്തതയില്ല. അമ്പലപ്പറമ്പിൽ കുപ്പിവെള്ളം വിൽക്കാനെത്തിയാണ് ഇയാൾ എന്ന് പറഞ്ഞു കേൾക്കുന്നു.

ഭക്തജനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ക്ഷേത്രങ്ങൾക്ക് നിലനിൽപ്പുള്ളൂ. ഭക്തജനങ്ങൾ ദേവന് സമർപ്പിക്കുന്ന കാണിക്ക മാത്രം പോക്കറ്റിലാക്കാൻ മാത്രമാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത് എന്ന ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നതാണ്. മൃഗങ്ങൾ ആക്രമിക്കപ്പെട്ടാൽ പോലും പ്രതിഷേധിക്കാൻ ആളുള്ള നാട്ടിൽ ഭക്തജനങ്ങൾ ആക്രമിക്കപ്പെട്ടാൽ അതിനെ എതിർക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. അത് തടയേണ്ട പോലീസും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നതിലൂടെ ഇത്തരം പ്രവർത്തനങ്ങൾക്ക് മൗന സമ്മതം മൂളുകയാണ്.ഭക്തർ ആക്രമിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ തികച്ചും എതിർക്കപ്പെടേണ്ടത് തന്നെയാണ്.

Anandhu Ajitha

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി !! അജ്ഞാത ഫോൺ സന്ദേശമെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിൽ ! അന്വേഷണം ആരംഭിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…

28 mins ago

മോദി ഹാട്രിക് അടിക്കും ! കാരണങ്ങൾ ഇതൊക്കെ…

എൻ ഡി എ വിജയം പ്രവചിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പ് വിദഗ്ദ്ധൻ ; വീഡിയോ കാണാം

1 hour ago

സാബിത്ത് നാസർ മുഖ്യകണ്ണി !സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്‌റ്റോ കറൻസി വഴി!അവയവക്കച്ചടവത്തിനായുള്ള മനുഷ്യക്കടത്ത് കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നും പിടിയിലായ സാബിത്ത് നാസർ ഇടനിലക്കാരനല്ലെന്നും മറിച്ച്…

1 hour ago

പത്മജയ്ക്ക് പുതിയ പദവി !ഞെട്ടി കോൺഗ്രസ് നേതാക്കൾ

ബിജെപിയുടെ പുതിയ നീക്കത്തിന് മുന്നിൽ ഞെട്ടി കോൺഗ്രസ് നേതാക്കൾ പത്മജയ്ക്ക് പുതിയ പദവി

2 hours ago

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ കസ്റ്റഡിയിലായതായും സൂചന

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക്…

2 hours ago