Kerala

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലെത്തിച്ച് പീഡനം; സീരിയൽ നടിയിലേക്കും സംശയമുന നീളുന്നു!!

കോഴിക്കോട് : സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ഫ്ലാറ്റിലെത്തിയ യുവതി പീഡനത്തിനിരയായി. യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിനിയായ സിനിമ – സീരിയൽ നടിയുടെ ഒത്താശയോടെയായിരുന്നു പീഡനമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു കഴിഞ്ഞു.ഫ്ലാറ്റിലെത്തിയ തന്നെ ലഹരിമരുന്നു ചേർത്ത ജൂസ് നൽകി രണ്ടു പേർ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി നൽകിയ മൊഴി. അതെ സമയം കേസുമായി ബന്ധപ്പെട്ട് നടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കോട്ടയം സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നടി നൽകിയ സൂചനകൾ പ്രകാരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളായ യുവാക്കളാണ് പ്രതികളെന്നാണ് പൊലീസ് കരുതുന്നത്. ഇവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

ഈ മാസം നാലിനാണ് സംഭവം നടക്കുന്നത്. സിനിമ – സീരിയൽ നടിയെ പരിചയപ്പെട്ട യുവതി ആദ്യം കോട്ടയത്തുനിന്ന് ആദ്യം കണ്ണൂരിലെത്തുകയായിരുന്നു. കോഴിക്കോട്ടെ നിർമാതാവിനെ കണ്ടാൽ സിനിമയിൽ അവസരം ലഭിക്കുമെന്ന് നടി യുവതിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും തുടർന്ന് ഇരുവരും കോഴിക്കോടെത്തുകയുമായിരുന്നു. തുടർന്ന് കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പോലീസിൽ നൽകിയിരിക്കുന്ന മൊഴി.

സിനിമാ പ്രവർത്തകരെന്നു അവകാശപ്പെട്ടാണ് ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടു പേർ യുവതിയെ സമീപിക്കുന്നത് അവിടെവച്ച് ലഹരി കലർത്തിയ ജൂസ് ബലം പ്രയോഗിച്ച് കുടിപ്പിച്ച ശേഷം യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. അതുവരെ കൂടെയുണ്ടായിരുന്ന നടിയെ പിന്നീട് കാണാതായെന്നും പരാതിയിലുണ്ട്. അതിനാൽത്തന്നെ ഈ നടിയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന സംശയത്തിലാണ് പൊലീസ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പീഡനം നടന്നതായി പറയുന്ന ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

10 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

11 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

11 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

13 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

13 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

13 hours ago