cricket

മത്സരത്തിനെത്തുന്ന ടീമുകൾക്ക് നൽകേണ്ട സൗകര്യങ്ങളിൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ അലംഭാവം ! ആഢംബരം വേണ്ട, അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കണമെന്ന് ഹാർദിക് പാണ്ഡ്യ

ട്രിനിഡാഡ് : ഒരു കാലത്ത് ലോക ക്രിക്കറ്റിനെ കൈവെള്ളയിൽ വച്ച് അടക്കി ഭരിച്ചിരുന്ന ടീമായിരുന്നു വെസ്റ്റിൻഡീസ്. അന്ന് എതിരാളികളുടെ പേടി സ്വപ്നം എന്നതിലുമപ്പുറം നല്ല വരുമാനവും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് ലഭിച്ചിരുന്നു. എന്നാൽ ഇന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് പതർച്ചയിലാണ്. വരുന്ന ലോകകപ്പിന് യോഗ്യത നേടാൻ പോലും അവർക്കായിട്ടില്ല. ഇടയ്ക്ക് സ്പോൺസർമാർ പോലും ലഭിക്കാതെ ടീം പ്രതിസന്ധിയിലായിരുന്നു. ലോകത്തെ മികച്ച ടീമുകളുമായി മത്സരിച്ചാൽ മാത്രമേ ടിക്കറ്റ് ഇനത്തിലും ബ്രോഡ്കാസ്റ്റിങ് ഇനത്തിലും ബോർഡിന് പണം ലഭിക്കൂ എന്നിരിക്കെ മത്സരത്തിനെത്തുന്ന ടീമുകൾക്ക് നൽകേണ്ട സൗകര്യങ്ങളിൽ വിൻഡീസ് ബോർഡ് അലംഭാവം തുടരുകയാണ്. വിൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ കടുത്ത വിമർശനമുന്നയിച്ച് ഇന്ത്യന്‍ താരവും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ടീം നായകനുമായിരുന്ന ഹാർദിക് പാണ്ഡ്യ രംഗത്തു വന്നതാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ പിടിപ്പുകേട് തെളിയിക്കുന്ന ഒടുവിലെ സംഭവം . ഇന്ത്യൻ ടീമിനുള്ള അടിസ്ഥാന ആവശ്യങ്ങളുറപ്പാക്കാൻ പോലും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനു സാധിക്കുന്നില്ലെന്ന് ഇന്നലെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം പാണ്ഡ്യ തുറന്നു പറഞ്ഞു.

‘‘ട്രിനിഡാഡിലേത് ഞാൻ കളിച്ചിട്ടുള്ള മികച്ച ഗ്രൗണ്ടുകളിലൊന്നാണ്. അടുത്ത തവണ ഞങ്ങള്‍ വെസ്റ്റിൻഡീസിലെത്തുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം. യാത്രയുള്‍പ്പെടെയുള്ള കാര്യങ്ങളിൽ പ്രശ്നങ്ങളില്ലാതിരിക്കാന്‍ വെസ്റ്റിൻഡീസ് ബോർഡ് ശ്രദ്ധിക്കുമെന്നാണു പ്രതീക്ഷ. ഞങ്ങൾ ആഢംബര സൗകര്യങ്ങള്‍ ചോദിക്കുന്നില്ല. അടിസ്ഥാന ആവശ്യങ്ങൾ മാത്രം മതിയാകും.’’– ഹാർദിക് പാണ്ഡ്യ പ്രതികരിച്ചു.

വിൻഡീസിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ പൂർത്തിയാക്കിയ ടീം ഇന്ത്യയ്ക്ക് ഇനി ട്വന്റി20 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. അഞ്ച് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യയ്ക്കു കളിക്കാനുള്ളത്. അവസാന ഏകദിനത്തിൽ 200 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ജയത്തോടെ ഏകദിന പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി.

Anandhu Ajitha

Recent Posts

മാറിനിൽക്കാൻ തീരുമാനിച്ച ഡോവലിനെ തിരികെ എത്തിച്ചത് മോദി? |EDIT OR REAL|

അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda

16 mins ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ… ? വീണ്ടും ലോകത്തിന് സംശയം . ജി 7…

59 mins ago

ജി -7 വേദിയിൽ ഫ്രാൻസിസ് മാർപാപ്പയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു

ജി7 വേദിയില്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ആലിംഗനം ചെയ്യുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം…

1 hour ago

സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചോ വഴികാട്ടിയോ ?

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രസംഗത്തില്‍ എന്താണ് പറഞ്ഞത്.. ? പ്രധാനമന്ത്രി മോദിയെ അദ്ദേഹം വിമര്‍ശിച്ചോ അതോ…

1 hour ago

ഭാരതത്തിന്റെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണ്‍ നാഗാസ്ത്ര-1 കരസേനയില്‍ ചേര്‍ത്തു

പോര്‍മുഖങ്ങളില്‍ ഭീ-തി പടര്‍ത്തുന്ന പുതിയ സേനാംഗം- ഇന്ത്യയുടെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണായ നാഗാസ്ത്ര-1 സൈന്യത്തിന് കൈമാറിയിരിക്കുന്നു.നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസാണ്…

2 hours ago

ജി 7 ഉച്ചകോടിയില്‍ മാര്‍പ്പാപ്പയ്ക്ക് എന്താണ് കാര്യം

ലോകത്തിലെ മുന്‍നിര വ്യാവസായിക രാജ്യങ്ങളുടെ നേതാക്കള്‍ ഇറ്റലിയില്‍ കണ്ടുമുട്ടുമ്പോള്‍ പുതിയ ഒരു രാജ്യത്തലവന്‍ കൂടി അതിഥിയായി അവരോടൊപ്പം ചേരും. വത്തിക്കാന്‍…

2 hours ago