Smart Watch
ദില്ലി: ഹരിയാനയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം സ്മാര്‍ട്ട് വാച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. വാര്‍ത്ത കേട്ട് അമ്പരക്കേണ്ടതില്ല, ഓഫീസ് പ്രവര്‍ത്തന സമയത്ത് ജീവനക്കാര്‍ എങ്ങോട്ടൊക്കെ പോകുന്നെന്ന് അറിയാനാണിതെന്നാണ് ബിജെപി സര്‍ക്കാരിന്റെ വിശദീകരണം. ജീവനക്കാരുടെ ജിപിഎസ് അടിസ്ഥാനമായ ഹാജര്‍ രേഖപ്പെടുത്താനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
സംസ്ഥാനത്ത് മുഖ്യമന്ത്രി നടത്തുന്ന വികാസ് റാലിയിലാണ് പ്രഖ്യാപനം. ജിപിഎസ് അടങ്ങിയ 7000 മുതല്‍ 8000 രൂപ വില വരുന്ന വാച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുക. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇത് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബയോമെട്രിക് അറ്റന്റന്‍സ് സംവിധാനം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
ആഴ്ചയിലൊരിക്കല്‍ മാത്രം ഓഫീസില്‍ പോകുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കള്ളപ്പണി
അവസാനിപ്പിക്കാനാണ് നേരത്തെ ബയോമെട്രിക് സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം വേണ്ടിവന്നതോടെ സമ്പര്‍ക്കത്തിന് കാരണമാകുന്ന ബയോമെട്രിക് സംവിധാനം നിര്‍ത്തിവെക്കുകയായിരുന്നു.
ബയോമെട്രികിനേക്കാള്‍ ഫലപ്രദമാകും സ്മാര്‍ട്ട്വാച്ചെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഓരോ വ്യക്തിക്കും നല്‍കുന്ന വാച്ച് മറ്റൊരാള്‍ ധരിച്ചാല്‍ തനിയെ നിലക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. അതിനാല്‍ തന്നെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഒരു കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം വഴി ഓരോ ഉദ്യോഗസ്ഥരുടെയും നീക്കങ്ങളറിയാനും സര്‍ക്കാരിന് സാധിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…