Haryana Rebellion; Nuhile bulldozer operation continues; More than 45 buildings were demolished, including the Sahara Family Restaurant; Internet ban extended till 8, 216 arrested so far
ചണ്ഡീഗഡ്: ജൂലൈ 31ന് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഹരിയാനയിലെ നുഹിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നീട്ടി. ഓഗസ്റ്റ് 8 വരെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഹരിയാന സർക്കാർ. അതേസമയം, നുഹിലെ ബുൾഡോസർ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. നുഹിലെ സഹാറ ഫാമിലി റെസ്റ്റോറന്റും വീടുകളും ഫാർമസികളും മൊബൈൽ റിപ്പയർ ഷോപ്പുകളും കുടിലുകളും ഉൾപ്പെടെ 45-ലധികം കെട്ടിടങ്ങളും തകർത്തു.
സഹാറ ഹോട്ടൽ അനധികൃതമായി നിർമ്മിച്ചതാണെന്നും അടുത്തിടെ നടന്ന അക്രമങ്ങളിൽ ഗുണ്ടാസംഘങ്ങൾ ഇവിടെ നിന്ന് കല്ലെറിഞ്ഞതായും ജില്ലാ ഭരണകൂടം പറഞ്ഞു. ജൂലൈ 31 ന് ജില്ലയിൽ ആരംഭിച്ച വർഗീയ കലാപം ഗുഡ്ഗാവിലേക്കും തെക്കൻ ഹരിയാനയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചതിനെ കുറിച്ച് സർക്കാർ അന്വേഷിക്കുന്നതിനിടയിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ ഒരു ഡസനോളം കടകൾ കഴിഞ്ഞ ദിവസം തകർത്തു.
പൽവാളിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഓഗസ്റ്റ് 7 വരെ നീട്ടിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹരിയാന സർക്കാർ നേരത്തെ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു, പിന്നീട് ഇത് ഓഗസ്റ്റ് 5 വരെ നീട്ടി.
മുസ്ലീം ആധിപത്യ പ്രദേശമായ നുഹിലെ നൽഹാർ ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമം വൈകാതെ ഗുരുഗ്രാമിലേക്കും സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയും രണ്ട് ഹോംഗാർഡുകളും ഒരു ഇമാമും ഉൾപ്പെടെ ആറ് പേർ സംഘർഷത്തിൽ കൊല്ലപ്പെടുകയും ചെയ്തു. തുടർന്നാണ് സർവീസുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 216 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 104 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…