Health

ചോറ് കഴിച്ചതിന് ശേഷം ഈ ശീലങ്ങൾ ഉണ്ടോ? എങ്കിൽ അറിഞ്ഞൊള്ളു…

ചോറ് കഴിച്ചതിന് ശേഷം പലർക്കും എന്തെങ്കിലുമൊക്കെ ശീലങ്ങള്‍ ഉണ്ടായിരിക്കും. ചിലർക്ക് സിഗരറ്റ് വലിക്കാന്‍ തോന്നും, ചിലര്‍ ഒരു കപ്പ് ചായ കുടിക്കും, ചിലർ ഉറങ്ങും അങ്ങനെ എന്തെങ്കിലുമൊക്കെ ശീലങ്ങള്‍ ഉണ്ടായിരിക്കും. ഇത്തരം ശീലങ്ങള്‍ പതിവാക്കിയാല്‍ അത് ആരോഗ്യത്തിന് വരുത്തി വെക്കുന്ന വിന ചില്ലറയല്ല. ഇത്തരത്തില്‍ ആരോഗ്യത്തെ ഇല്ലാതാക്കുന്ന ചില ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

​പുകവലി​

ആഹാരം കഴിച്ചതിന് ശേഷം ഒന്ന് റിലാക്‌സ് ചെയ്യാന്‍ ചിലര്‍ ഒന്ന് പുകവലിക്കും. എന്നാല്‍ ഇത്തരത്തില്‍ പുകവലിക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ ബാധിക്കുന്നുണ്ട്. നമുക്കറിയാം, മെറ്റബോളിസം കുറഞ്ഞാല്‍ ശരീരത്തില്‍ കൊഴുപ്പ് കൂടുകയും ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
അതുപോലെ തന്നെ ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നതിനാല്‍ ആഹാരം കഴിച്ചതിന് ശേഷം പുകവലിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പുകവലിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇത് പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യം നിലനിര്‍ത്താവുന്നതാണ്.

​ചായ​

ചിലര്‍ക്ക് ആഹാരം കഴിച്ചതിന് ശേഷം ഒരു ഗ്ലാസ്സ് ചായ അല്ലെങ്കില്‍ കാപ്പി കുടിച്ചില്ലെങ്കില്‍ സമാധാനം കിട്ടാറില്ല. എന്നാല്‍, ഈ ചായ, കാപ്പി എന്നിവ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്നകഫേയ്ന്‍ നമ്മളുടെ ദഹനപ്രക്രിയയെ ബാധിക്കുന്നു. അതിനാല്‍ തന്നെ അസിഡിറ്റി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇത് ഒരു കാരണമാകുന്നുണ്ട്. നമ്മളുടെ ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഇല്ലാതാക്കാനും അയേണ്‍ വലിച്ചെടുക്കുന്നത് തടയുന്നതിലേയ്ക്കും ഇത് നയിക്കുന്നു. അതിനാല്‍, ആഹാരം കഴിച്ച് കഴിഞ്ഞ് ചായ അല്ലെങ്കില്‍ കാപ്പി എന്നിവ കുടിക്കുന്ന ശീലം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പകുതി ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കും.

​കുളിക്കുന്നത്​

ചിലര്‍ വിശന്ന് കഴിയുമ്പോള്‍ ആഹാരം എടുത്ത് കഴിക്കും. അതിന് ശേഷം വേഗം പോയി കുളിക്കുന്നതും കാണാം. എന്നാല്‍, ആഹാരം കഴിച്ച ഉടനെ കുളിക്കുന്ന ശീലം നിങ്ങളുടെ ആഹാരം കൃത്യമായി ദഹിക്കാതിരിക്കുന്നതിലേയ്ക്ക് നയിക്കുന്നു. ആഹാരം കൃത്യമായി ദഹിച്ചില്ലെങ്കില്‍ ഇത് വയര്‍ ചാടുന്നതിലേയ്ക്കും ശരീരത്തിന് കൃത്യമായി പോഷകങ്ങള്‍ ലഭിക്കാതിരിക്കുകയും അതുപോലെ, അമിതവണ്ണത്തിലേയ്ക്കും ദഹന പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കുന്നുണ്ട്. ഇത് മാത്രമല്ല, ശരീരത്തിലേ്ക്കുള്ള രക്തത്തിന്റെ ഒഴുക്കിനേയും ഇത് ബാധിക്കുന്നു. അതിനാല്‍ ആഹാരം കഴിച്ച് കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മാത്രം കുളിക്കുക. ഏറ്റവും നല്ലത് കുളിച്ചതിന് ശേഷം ആഹാരം കഴിക്കുന്നതായിരിക്കും. ഇത് കൃത്യമായി ഉറക്കം നല്‍കുന്നതിനും അതുപോലെ, ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ ഇരിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

​പഴങ്ങള്‍ കഴിക്കരുത്​

ഇന്ത്യന്‍ ആഹാര ശീലത്തിലെ ഏറ്റവും വലിയ തെറ്റാണ് ആഹാരം കഴിച്ചതിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത്. നമ്മള്‍ പുറം രാജ്യങ്ങളില്‍ പോയി കഴിഞ്ഞാല്‍, അവര്‍ ആദ്യം പഴങ്ങള്‍ കഴിക്കും. അതിന് ശേഷം മാത്രമാണ് ചെറിയ രീതിയില്‍ മീല്‍സ് കഴിക്കുന്നത്. സത്യത്തില്‍ ഇതാണ് ശരിയായ രീതി. നമ്മള്‍ ആഹാരം കഴിച്ചതിന് ശേഷം പഴങ്ങള്‍ കഴിച്ചാല്‍ ഇത് ദഹനം വേഗത്തിലാക്കുകയും ഇത് രക്തത്തിലേയ്ക്ക് പഞ്ചസ്സാരയുടെ അളവ് കൂട്ടുന്നതിന് ഒരു കാരണമാകുന്നുണ്ട്. ഇത് പിന്നീട് പ്രമേഹത്തിലേയ്ക്കും അമിതവണ്ണത്തിലേയ്ക്കും നയിക്കാന്‍ കാരണമാകുന്നു. അതിനാല്‍, എല്ലായ്‌പ്പോഴും ആഹാരത്തിന് രണ്ട് മണിക്കൂര്‍ മുന്‍പോ അല്ലെങ്കില്‍ ആഹാരം കഴിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞതിന് ശേഷം മാത്രം പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

​ഉറങ്ങുന്നത്​

ചിലര്‍ ആഹാരം കഴിച്ച് കഴിഞ്ഞ ഉടനെ കിടക്കാന്‍ പോകും. പ്രത്യേകിച്ച് ഉച്ചയ്ക്ക് ആഹാരം കഴിച്ചതിന് ശേഷം ഒന്ന് മയങ്ങാന്‍ തോന്നാത്തവര്‍ കുറവാണ്. എന്നാല്‍, ആഹാരം കഴിച്ച ഉടനെ ഒന്ന് മയങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല.ഇത്തരത്തില്‍ പെട്ടെന്ന് തന്നെ കിടക്കുന്നത് ആഹാരം ദഹിക്കാതെ ഇരിക്കുന്നതിന് ഒരു കാരണമാകുന്നുണ്ട്. ഇത് ഉറക്കം കൃത്യമായി ലഭിക്കാതിരിക്കുന്നതിനും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ഒരു കാരണമാകുന്നു.

anaswara baburaj

Recent Posts

സംസ്ഥാനത്ത് വീണ്ടും നുരഞ്ഞ് പതഞ്ഞ് ബാർ കോഴ !എക്സൈസ് മന്ത്രി എം ബി രാജേഷ് രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബാർ കോഴ വിവാദത്തിൽ ചൂട് പിടിച്ച് കേരള രാഷ്ട്രീയം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന…

8 mins ago

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran

37 mins ago

ദുരിത പെയ്ത്ത് തുടരുന്നു ! സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം ! കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…

59 mins ago

നോട്ടെണ്ണല്‍ യന്ത്രം എം ബി രാജേഷിന്റെ കയ്യിലാണോ,അതോ മുഖ്യമന്ത്രിയുടെ കയ്യിലോ ?എക്സൈസ് മന്ത്രി രാജിവെക്കണം ;രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…

2 hours ago

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിവിജയൻ സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ തയ്യാറെടുക്കുന്നു; കെജ്‌രിവാളിന്റെ അവസ്ഥ വരുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…

2 hours ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിൽ; ആന്ധ്രയിൽ അന്വേഷണസംഘത്തിന്റെ വലയിലായത് കൊടക് സ്വദേശി പി എ സലിം; നിർണായകമായത് വീട്ടിലേക്കുള്ള ഫോൺ വിളി

കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…

2 hours ago