പ്രകാശ് രാജ്
നടന്‍ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് സിനിമാ നിര്‍മാതാവ് എസ്. വിനോദ് കുമാർ. താൻ നിര്‍മിച്ച സിനിമയിൽ അഭിനയിക്കുന്നതിനിടെ ആരോടും ഒന്നും പറയാതെ പ്രകാശ് രാജ് കാരവനില്‍ നിന്നിറങ്ങിപ്പോയെന്നും ഇത് കാരണം തനിക്ക് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് വിനോദ് കുമാറിന്റെ ആരോപണം. സെറ്റില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനെ കുറിച്ച് പിന്നീട് തന്നോട് സംസാരിക്കാമെന്ന് പറഞ്ഞുവെങ്കിലും പ്രകാശ്രാജ് വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ലെന്നും വിനോദ് കുമാർ എക്സിൽ കുറിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രിയും മകനുമായ ഉദനിധി സ്റ്റാലിനുമൊപ്പമുള്ള ചിത്രം ‘ഉപമുഖ്യമന്ത്രിക്കൊപ്പം.. ജസ്റ്റ് ആസ്കിങ്’ എന്ന ഹാഷ്ടാഗോടെ പ്രകാശ്രാജ് എക്സില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് വിനോദ്കുമാറിന്‍റെ കമന്‍റ്.
‘നിങ്ങള്‍ക്കൊപ്പമുള്ള രണ്ടുപേരും തെരഞ്ഞെടുപ്പില്‍ ജയിച്ചവരാണ്. പക്ഷേ നിങ്ങള്‍ക്ക് കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടു. അതാണ് വ്യത്യാസം. ഒരു മനുഷ്യനോടും ഒന്നും മിണ്ടാതെ നിങ്ങള്‍ എന്‍റെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയത് കൊണ്ട് എനിക്കുണ്ടായ നഷ്ടം ഒരു കോടി രൂപയാണ്. എന്തായിരുന്നു അതിന് കാരണം? ചോദിച്ചെന്നേയുള്ളൂ.. എന്നെ വിളിക്കുമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ വിളിച്ചതുമില്ല’.. എന്നായിരുന്നു ട്വീറ്റ്.
വിനോദ് കുമാറിന്റെ ആരോപണത്തിൽ പ്രകാശ്രാജ് ഇതുവരെയും പ്രതികരിച്ചിട്ടില്ല .ജൂനിയര്‍ എന്‍ടിആറിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ദേവരയിലാണ് പ്രകാശ്രാജ് ഏറ്റവുമൊടുവിലായി പ്രത്യക്ഷപ്പെട്ടത്. രാം ചരണിന്‍റെ ‘ഗെയിം ചെയിഞ്ചര്‍’, സൂര്യയുടെ ‘കങ്കുവ’, വിജയിയുടെ ’69’ എന്നിവയാണ് താരത്തിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച പ്രകാശ് രാജ് 2019 ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചുവെങ്കിലും വലിയ തോല്‍വിയാണ് നേരിട്ടത്. കെട്ടിവച്ച കാശ് വരെ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…