He hid to protect his mother; the locals and the police investigated but could not find him; Finally, after six hours, the boy came home
ആലപ്പുഴ: അമ്മയെ പറ്റിക്കാനായി ഒളിച്ചിരുന്ന കുട്ടി ആറ് മണിക്കൂറുകൾക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി.തലവടി തോപ്പാൽ കേളപ്പറമ്പിൽ റെനി എബ്രഹാമിന്‍റെ മകനെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കാണാതായത്.വൈകിട്ട് ആയിട്ടും കുട്ടി തിരികെ എത്താഞ്ഞതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും പോലീസും ഊർജ്ജിത അന്വേഷണം നടത്തി.
ഇതിനകം സാമൂഹിക മാധ്യമങ്ങളിലും കുട്ടിയെ കാണാതായെന്ന വാർത്ത പ്രചരിച്ചു. ഇതിനിടെ കുട്ടി പഠിച്ചിരുന്ന സ്കൂളിലെ സഹപാഠികളുടെ വീടുകളിലും അന്വേഷണം നടന്നു. കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആറ് മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് ആറരയോടെ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. കാണാതായെന്ന് കരുതിയ കുട്ടി തിരച്ചെത്തിയോടെ നാട്ടുകാര്‍ക്കും വീട്ടുക്കാര്‍ക്കും ആശ്വസമായി. തുടര്‍ന്ന് എവിടെ പോയെന്ന് അന്വേഷിച്ചപ്പോള്‍, അമ്മയെ പറ്റിക്കാനായി ഒളിച്ചിരിക്കുകയായിരുന്നു എന്നായിരുന്നു കുട്ടിയുടെ മറുപടി.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…