Kerala

പത്തനംതിട്ട ശബരിമല തീർത്ഥാടകരുടെ വാഹനാപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരം; ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ; വിദഗ്‌ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

പത്തനംതിട്ട: ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ 8 വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന് സൂചന. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. മണികണ്ഠൻ എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇതിന് പുറമേ അപകടത്തിൽ പരിക്കേറ്റ 2 പേരുടെ നിലകൂടി അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം രക്ഷാ പ്രവർത്തനം പൂർത്തിയായതായി പോലീസ് അറിയിച്ചു.

വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപെട്ടത്. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്ന പ്രാഥമിക വിലയിരുത്തലിലാണ് പോലീസ്. മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം നേരിട്ടിരുന്നു.

anaswara baburaj

Recent Posts

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

18 seconds ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

47 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

2 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

2 hours ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago

എപിപി അനീഷ്യയുടെ ആത്മഹത്യ; നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മാതാപിതാക്കൾ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…

2 hours ago