He was taken to the hospital before he got home! Manish Sisodia couldn't meet his wife
ദില്ലി: മദ്യനയ അഴിമതിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന എ.എ.എപി നേതാവ് മനീഷ് സിസോദിയക്ക് ഭാര്യയെ കാണാനായില്ല. സിസോദിയ വീട്ടിലെത്തുന്നതിനു മുമ്പേ ആരോഗ്യ നില മോശമായതിനെ തുടർന്ന് ഭാര്യയെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖ ബാധിതയായ ഭാര്യയെ കാണാനായി സിസോദിയക്ക് ദില്ലി ഹൈകോടതി അനുമതി നൽകിയിരുന്നു.
ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഏഴുമണിക്കൂർ സമയമാണ് കോടതി അനുവദിച്ചത്. ഈ സമയത്ത് മാദ്ധ്യമങ്ങളുമായി ബന്ധപ്പെടരുതെന്നും ഫോണോ, ഇന്റർനെറ്റോ ഉപയോഗിക്കരുതെന്നും കർശന നിർദേശവും നൽകി. ഭാര്യയുടെ ആരോഗ്യസ്ഥിതി കാണിച്ച് സിസോദിയ സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജി വിധി പറയാൻ കോടതി മാറ്റിവെച്ചിരുന്നു.
ഈ മാസാദ്യം കോടതി നിർദേശപ്രകാരം ഭാര്യ സീമയെ വീഡിയോ കാൾ കാണാൻ ജയിൽ സൂപ്രണ്ട് സിസോദിയക്ക് സൗകര്യമൊരുക്കിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ നേരം ഭാര്യയെ വിളിക്കാൻ സിസോദിയക്ക് സൗകര്യം നൽകണമെന്നായിരുന്നു കോടതി ഉത്തരവ്. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…