'ആദ്യമായി അമ്മയെന്ന് വിളിച്ചത് അവനാണ്' കിച്ചുവിനെക്കുറിച്ച് രേണു സുധി
സോഷ്യൽ മീഡിയയിൽ സജീവമായ രേണു സുധി, ക്യാൻസർ ചികിത്സയ്ക്കിടയിലെ തന്റെ അനുഭവങ്ങളും വേദനകളും പങ്കുവെച്ച് രംഗത്ത്. മൂന്നാമത്തെ കീമോ കഴിഞ്ഞ് വിശ്രമത്തിലായിരിക്കെയാണ് രേണു പുതിയ അഭിമുഖത്തിൽ മനസ് തുറന്നത്. താൻ പ്രതീക്ഷിച്ച പലരും അസുഖബാധിതയായതിന് ശേഷം തന്നെ കാണാനോ അന്വേഷിക്കാനോ എത്തിയില്ലെന്നും, എന്നാൽ പ്രതീക്ഷിക്കാത്ത ചിലർ പിന്തുണയുമായി എത്തിയെന്നും രേണു പറഞ്ഞു.
തന്നെ ഉപയോഗിച്ച് ബിസിനസും റീച്ചും നേടിയ പലരും അസുഖം വന്നതിന് ശേഷം കാണാൻ എത്തിയില്ലെന്നാണ് രേണുവിന്റെ ആരോപണം. വരാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ വന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം, നടിയും സാമൂഹിക പ്രവർത്തകയുമായ സീമ ജി. നായർ തന്നെ കാണാനെത്തിയത് ഏറെ വൈകാരികമായ അനുഭവമായിരുന്നുവെന്നും രേണു പറഞ്ഞു.
തന്റെ ജീവിതത്തിൽ ഏറെ അടുപ്പമുണ്ടായിരുന്ന കിച്ചുവിനെക്കുറിച്ചും രേണു അഭിമുഖത്തിൽ സംസാരിച്ചു. ആദ്യമായി തന്നെ ‘അമ്മ’ എന്ന് വിളിച്ചത് കിച്ചുവാണെന്നും, ഏറെ സ്നേഹിച്ച് വളർത്തിയ കുട്ടിയാണെന്നും രേണു പറഞ്ഞു. എന്നാൽ തനിക്ക് ക്യാൻസർ സ്ഥിരീകരിച്ച ശേഷം കിച്ചു തന്നെ കാണാനോ വിളിക്കാനോ എത്തിയില്ലെന്നും അവർ ആരോപിച്ചു.
സുധി ചേട്ടന്റെ മരണശേഷം തനിക്ക് നേരിടേണ്ടി വന്ന നെഗറ്റീവ് കമന്റുകൾക്ക് കിച്ചു മറുപടി നൽകിയിരുന്നുവെന്നും, തന്നോട് എല്ലാക്കാര്യങ്ങളും തുറന്ന് പറയുന്നത്ര അടുപ്പമുണ്ടായിരുന്നുവെന്നും രേണു പറഞ്ഞു. എന്നാൽ പിന്നീട് തന്റെ പേരിൽ നെഗറ്റീവ് പറഞ്ഞ് റീച്ചും വ്യൂസും നേടാൻ ശ്രമിച്ചുവെന്നും, ഇത് ബിഗ് ബോസിൽ പ്രവേശിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാമെന്നും രേണു അഭിപ്രായപ്പെട്ടു.
അതേസമയം, കിച്ചുവിന് തന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാകുമെന്നും രേണു വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ സബ്സ്ക്രിപ്ഷനിലൂടെ ലഭിച്ച പണം അസുഖകാലത്ത് ചികിത്സയ്ക്കും ഇഞ്ചക്ഷൻ ഉൾപ്പെടെയുള്ള ചെലവുകൾക്കും സഹായമായെന്നും അവർ പറഞ്ഞു.
രേണുവിന്റെ വ്യക്തിജീവിതവും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…