India

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ ‘അദാനി സിമന്റ്’, നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ കൈമോര്‍ പ്ലാന്റില്‍ 15,000 സിമന്റ് ബാഗുകള്‍ ഉപയോഗിച്ച് മാ ദുര്‍ഗ്ഗയ്ക്ക് കൂറ്റന്‍ വ്യോമചിത്ര (aerial) ആദരവൊരുക്കി.

‘ജഹാന്‍ വിശ്വാസ്, വഹാന്‍ ശക്തി’ (എവിടെ വിശ്വാസമുണ്ടോ, അവിടെ ശക്തിയുണ്ട്) എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍മ്മിതി 70 അടി നീളത്തിലും 70 അടി വീതിയിലുമുള്ള ക്യാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്. അംബുജ സിമന്റ്, എസിസി (ACC) എന്നിവയുടെ 750 ടണ്‍ സിമന്റാണ് ഇതിനായി ഉപയോഗിച്ചത്. 12,600 മനുഷ്യ മണിക്കൂറുകളുടെ കൂട്ടായ പ്രയത്‌നത്തിലൂടെ നിര്‍മ്മിച്ച ഈ ദൃശ്യവിരുന്ന്, കമ്പനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി ഒരു ഡിജിറ്റല്‍ ചിത്രമായി ചിത്രീകരിക്കുകയും ചെയ്തു.

ആകാശക്കാഴ്ചയില്‍ (aerial view) മാ ദുര്‍ഗ്ഗയുടെ രൂപം തെളിയുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് സിമന്റ് ബാഗുകള്‍ കൃത്യമായി അടുക്കിവെച്ചാണ് ദുര്‍ഗ്ഗാദേവിയുടെ കിരീടം, കണ്ണുകള്‍, പത്ത് കൈകള്‍, രൂപ ഭംഗി എന്നിവ ആവിഷ്‌കരിച്ചിരിക്കുന്നത്. തറനിരപ്പില്‍ വെറും സിമന്റ് ചാക്കുകളായി മാത്രം തോന്നുമെങ്കിലും, ക്യാമറ മുകളിലേക്ക് ഉയരുമ്പോള്‍ വിശ്വാസത്തിന്റെയും ശക്തിയുടെയും കൂട്ടായ പരിശ്രമത്തിന്റെയും നേര്‍ക്കാഴ്ചയായി ഈ കൂറ്റന്‍ ദുര്‍ഗ്ഗാരൂപം തെളിഞ്ഞുവരുന്നു.

അദാനി സിമന്റ്‌സിന് കീഴിലുള്ള രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ പ്രത്യേകതകളെ സമന്വയിപ്പിച്ചാണ് ഈ കാമ്പയിന്‍ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. ‘അംബുജ സിമന്റ്‌സ്’ ഉറപ്പുനല്‍കുന്ന കരുത്തിനെ ‘ശക്തി’യും, ഒമ്പത് പതിറ്റാണ്ടിലേറെയായി ‘എസിസി’ നിലനിര്‍ത്തുന്ന വിശ്വാസ്യതയെ ‘വിശ്വാസ്’ എന്ന ആശയവും പ്രതിനിധീകരിക്കുന്നു. ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകമായി ആദരിക്കപ്പെടുന്ന മാ ദുര്‍ഗ്ഗയുടെ രൂപം, വിശ്വാസം, പാരമ്പര്യം, കൂട്ടായ പരിശ്രമം എന്നിവയ്ക്കുള്ള ആദരവായി ഈ രണ്ട് ബ്രാന്‍ഡ് മൂല്യങ്ങളെയും ഒന്നിച്ചുനിര്‍ത്തുന്നു.

തൊഴിലാളികള്‍ സിമന്റ് ബാഗുകള്‍ നീക്കിവെക്കുന്നതു മുതലുള്ള മുഴുവന്‍ നിര്‍മ്മാണ ഘട്ടങ്ങളും ഡിജിറ്റല്‍ ഫിലിമില്‍ പകര്‍ത്തിയിട്ടുണ്ട്. ഒടുവില്‍ മുകളില്‍ നിന്നുള്ള കാഴ്ചയിലൂടെ പൂര്‍ണ്ണ രൂപം വ്യക്തമാകുന്നു. ആയിരക്കണക്കിന് ഘടകങ്ങള്‍ ഒന്നുചേര്‍ന്ന് ഒരു മനോഹരമായ ചിത്രം രൂപപ്പെടുന്നത് ഈ കാഴ്ചയില്‍ വ്യക്തമാണ്.

വീടുകളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നതില്‍ സിമന്റിനുള്ള പങ്കിനെ വിശ്വാസം, ശക്തി, ഭക്തി എന്നീ പ്രമേയങ്ങളുമായി ബന്ധിപ്പിക്കാനാണ് ഈ കാമ്പയിനിലൂടെ അദാനി സിമന്റ് ലക്ഷ്യമിടുന്നത്. നവരാത്രി, ദുര്‍ഗ്ഗാപൂജ ആഘോഷ വേളയില്‍ എസിസി, അംബുജ സിമന്റ്‌സ് എന്നിവയുടെ ബ്രാന്‍ഡ് മൂല്യങ്ങളെ ഇത്തരം ഒരു കൂറ്റന്‍ കലാസൃഷ്ടിയിലൂടെ ഒന്നിച്ചു കൊണ്ടുവരാനും ഈ സംരംഭത്തിന് കഴിഞ്ഞു.

Sooryasurendran

Recent Posts

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

4 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

9 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago