CRIME

നെടുമ്പാശേരിയില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പര്‍ ദുരന്തം. 19 കാരനായ പ്രതിക്ക് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഉത്തരവിട്ട് എക്‌സൈസ് മന്ത്രി. പ്രതി സഞ്ചരിച്ചത് 120 കിലോമീറ്റര്‍ വേഗതയിലെന്ന് വെളിപ്പെടുത്തല്‍

കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്‌സൈസ് മന്ത്രി എം. ലിജു ഉത്തരവിട്ടു. അപകടത്തിന് കാരണക്കാരനായ പ്രതി സുഹൈല്‍ സജീവ് ബാറുകളില്‍ നിന്നും മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 19 വയസ്സ് മാത്രമുള്ള പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്താന്‍ എക്‌സൈസ് കമ്മീഷണര്‍ക്കും എറണാകുളം ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ മദ്യം വാങ്ങാനുള്ള നിയമപരമായ കുറഞ്ഞ പ്രായം 23 വയസ്സാണ്.

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി അപകടസമയത്ത് പ്രതി സുഹൈല്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് പ്രതി പൊലീസിനോട് വിവരങ്ങള്‍ തുറന്നുപറഞ്ഞത്. അപകടസമയത്ത് താന്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നതെന്നും, സ്‌കൂട്ടറില്‍ ഇടിച്ചത് മാത്രമാണ് ഓര്‍മ്മയുള്ളൂവെന്നും സുഹൈല്‍ സമ്മതിച്ചു. ബ്രേക്ക് ചവിട്ടിയിട്ടും കാര്‍ നിന്നില്ലെന്നും, സ്‌കൂട്ടറുമായി കുറച്ചുകൂടി മുന്നോട്ട് പോയെന്നും പ്രതി പറഞ്ഞു. ഇഹ ഡിസൈന്‍സ് വസ്ത്രവ്യാപാര സ്ഥാപന ഉടമയുടെ മകനും രാജഗിരി കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിയുമാണ് സുഹൈല്‍.

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിതവേഗതയില്‍ എത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിലിടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികരായ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. കര്‍ണാടക സ്വദേശിയായ ഇജാസ്, പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക എന്നിവരാണ് മരിച്ചത്. തൃക്കാക്കരയിലെ ‘സുക്കോയ’ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ് ഇവര്‍ മൂവരും. എയര്‍പോര്‍ട്ട് ഭാഗത്തുള്ള കടയില്‍ നിന്നും ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് സഞ്ചരിക്കുമ്പോഴാണ് കാര്‍ രൂപത്തില്‍ മരണമെത്തിയത്.

അതിനിടയില്‍, പ്രതി സുഹൈല്‍ സജീവിനെ വൈദ്യപരിശോധനയ്ക്കായി അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായി. മരണപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ശക്തമായ സുരക്ഷാ വലയം തീര്‍ത്താണ് പ്രതിയെ ആശുപത്രിയില്‍ നിന്നും മാറ്റിയത്.

Sooryasurendran

Recent Posts

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

12 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

12 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

13 hours ago

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യ ദീപാവലി ആഘോഷം: വർണാഭമായ പരിപാടികളോടെ ചരിത്രനിമിഷം

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…

13 hours ago

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

14 hours ago

രാജമാണിക്യത്തിന്റെ വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ ദുരൂഹതയോ? പരിശോധനയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം: രണ്ട് മാസത്തേക്ക് പവർകട്ടില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…

14 hours ago