Covid 19

ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി: സ്വന്തം പാർട്ടിയോട് പറഞ്ഞിട്ട് ജനങ്ങളെ ഉപദേശിച്ചാൽ മതിയെന്ന് വിമർശനം; വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റിന് ചുട്ട മറുപടിയുമായി സോഷ്യൽമീഡിയ

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജനങ്ങൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ വൻ വിമർശനം.

സർക്കാർ പരിപാടികൾക്കും പാർട്ടി സമ്മേളനങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നതിനെതിരെയാണ് ഏറ്റവും കൂടുതൽ വിമർശനമുയർത്തിയിരിക്കുന്നത്.

‘മാസ്ക്, സോഷ്യൽ ഡിസ്റ്റൻസ് ഒന്നുമില്ലാതെ ഒരു തിരുവാതിര… നാണമില്ലേ…??? നിങ്ങൾക്ക് ജനങ്ങളെ ഇങ്ങനെ വിഡ്ഢികൾ ആക്കാൻ’ എന്ന് ഒരാൾ ആരോഗ്യമന്ത്രിക്ക് മറുപടിയായി കമന്റിൽ കുറിച്ചു.

‘ഒരു 10 തിരുവാതിര കൂടി നടക്കട്ടെ മാഡം പഴി ചാരാൻ പ്രവാസികൾ ഉണ്ടല്ലോ. അല്ലെങ്കിൽ പത്തു സമേളനം നടക്കട്ടെ കൊറോണ തന്നെ പോകും’. എന്ന് മറ്റൊരാൾ പറയുന്നു.

‘കൊറോണയെ കണ്ടം വഴി ഓടിക്കുന്ന തിരുവാതിര കളി ഇനിയും നടത്തണം മന്ത്രി സാറെ…വിവരം കെട്ട സർക്കാറും വിവരമില്ലാത്ത ആരോഗ്യ വകുപ്പും’. എന്നാണ് വേറൊരാളുടെ പരിഹാസം.

‘സ്കൂളുകൾ അടക്കരുത് പകരം വിദ്യാർത്ഥികളെ വച്ച് തിരുവാതിര കളിച്ചാൽ മതി കോവിഡ് പോയ്ക്കൊളും’ എന്നാണ് മറ്റു ചിലരുടെ കമന്റുകൾ

അതേസമയം, സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

8 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago