Health

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അസ്വസ്ഥരാക്കാറുണ്ടോ ? പരിഹാരം വീട്ടില്‍ തന്നെയുണ്ട്..

കൃത്യസമയത്ത് ഉറങ്ങുക, പോഷകസമ്ബുഷ്ടമായ ആഹാരം കഴിക്കുക, ശരീരഭാരം കൂടാതെ നോക്കുക, യോഗ, ധ്യാനം എന്നിവയൊക്കെ ശ്രദ്ധിച്ചാല്‍ കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങള്‍ അകറ്റാം. എന്നാല്‍ ഇതൊക്കെ ശ്രദ്ധിച്ചിട്ടും വലിയ മാറ്റങ്ങള്‍ ഇല്ലാത്തത് പോലെ തോന്നിയോ..? എങ്കില്‍ കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കിയാലോ. വെള്ളരിക്ക – സാലഡ് വെള്ളരി അഥവാ കുക്കുമ്ബര്‍ കനം കുറച്ച്‌ വട്ടത്തിലരിഞ്ഞ് കണ്ണില്‍ വയ്ക്കാം. വൃത്തിയുള്ള ഒരു പാത്രത്തില്‍ മുപ്പതു മിനിറ്റ് റഫ്രിജറേറ്റ് ചെയ്‌തശേഷം കണ്ണിനു പുറമെ വയ്ക്കുന്നതാണ് നല്ലത്. പത്തു മിനിറ്റിനു ശേഷം കണ്ണിനു ചുറ്റുമുള്ള സ്ഥലം ഇളം ചൂടു വെള്ളത്തില്‍ കഴുകാം.

ടീബാഗ് – ഗ്രീന്‍ ടീ പോലുള്ളവ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതാണ്. ഇവ ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. ടീബാഗ് വെള്ളത്തില്‍ കുതിര്‍ത്തശേഷം 30 മിനിറ്റ് ഫ്രിജില്‍ വച്ച്‌ തണുപ്പിക്കുക. ശേഷം കണ്ണിനു ചുറ്റും ഉള്ള സ്ഥലങ്ങളില്‍ വച്ച്‌ അമര്‍ത്തുക. കണ്ണിനു പുറമെ ദിവസവും പത്തു മിനിട്ട് തണുത്ത ടീ ബാഗ് വയ്ക്കുക. പത്തു മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകാം.

പനിനീരും പാലും – 2 :1 എന്ന അനുപാതത്തില്‍ പനിനീരും പാലും എടുക്കുക. അളവ് കൃത്യമാകാന്‍ ശ്രദ്ധിക്കണം. ഈ മിശ്രിതത്തില്‍ പഞ്ഞി മുക്കി കണ്ണിനു ചുറ്റും വയ്ക്കുക. ഇരുപത് മിനിറ്റിനു ശേഷം പഞ്ഞി മാറ്റിയ ശേഷം പച്ച വെള്ളത്തില്‍ മുഖം കഴുകാം.

ഉരുളക്കിഴങ്ങ് – ഉരുളക്കിഴങ്ങില്‍ ചര്‍മത്തിനു തിളക്കമേകുന്ന cate cholase എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഒരു സ്‌കിന്‍ ബ്ലീച്ചിങ്ങ് ഏജന്റ് കൂടിയാണ് ഉരുളക്കിഴങ്ങ്. ഇതിലടങ്ങിയ വൈറ്റമിന്‍ സി ചര്‍മത്തിന് തിളക്കമേകുന്നു. കൊളാജന്‍ വര്‍ധിപ്പിക്കാനുള്ള കഴിവും ഉരുളക്കിഴങ്ങിനുണ്ട്. ഉരുളക്കിഴങ്ങ് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഫ്രിജില്‍ വയ്ക്കുക. അതിനുശേഷം തീരെ ചെറിയ കഷണങ്ങളായി അരിഞ്ഞ് കണ്ണില്‍ വയ്ക്കാം. പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. രണ്ടാഴ്‌ച, ദിവസം രണ്ടു നേരം ഇങ്ങനെ ചെയ്യുന്നത് ഗുണകരമാണ്. രണ്ടോ മൂന്നോ ടേബിള്‍ സ്‌പൂണ്‍ ഉരുളക്കിഴങ്ങു ജ്യൂസില്‍ അല്‌പം കറ്റാര്‍വാഴ ജ്യൂസോ ഒരു ടേബിള്‍സ്‌പൂണ്‍ കോഫിയോ മിക്‌സ് ചെയ്‌തും ഉപയോഗിക്കാം.

മഞ്ഞളും പുതിനയിലയും – പുതിനയില അരച്ച്‌ പോസ്റ്റ് ആക്കിയതില്‍ രണ്ടു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത ശേഷം കണ്ണിനു ചുറ്റും പുരട്ടുക. ഇരുപതു മിനിറ്റിനു ശേഷം തണുത്തവെള്ളത്തില്‍ കഴുകാം.

ഇവയ്ക്കു പുറമെ ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് ഉറങ്ങുക, പോഷകസമ്ബുഷ്ടമായ ആഹാരം കഴിക്കുക, ശരീരഭാരം കൂടാതെ നോക്കുക, യോഗ, ധ്യാനം ഇവ ശീലിക്കുക ഇവയെല്ലാം പ്രധാനമാണ്.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

6 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

22 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

22 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

23 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

23 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

24 hours ago