Healthy food
രാത്രി ഏഴ് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിനു ഏറ്റവും ആവശ്യമുള്ളത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലും ഒരു മുഴുവന്‍ ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജം കാത്തുസൂക്ഷിക്കുന്നതിലും ബ്രേക്ക്ഫാസ്റ്റിന് ഏറെ പങ്കുണ്ട്. അതുകൊണ്ട് ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. രാവിലെ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കണം.
രാവിലെയും ഉച്ചയ്ക്കും കഴിക്കുന്ന ഭക്ഷണം ശരീരത്തിനു ആവശ്യമുള്ള ഊര്‍ജ്ജമായാണ് കാണേണ്ടത്. എന്നാല്‍ രാത്രി ഏഴ് മണിക്ക് ശേഷം ശരാശരി മനുഷ്യന്‍ ഊര്‍ജ്ജ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതിനാല്‍ അമിതമായ ഭക്ഷണത്തിന്റെ ആവശ്യമില്ല. മാത്രമല്ല ഏഴ് മണി കഴിഞ്ഞ് കുറേ വൈകി ഭക്ഷണം കഴിക്കുന്നതും ശരീരത്തിനു ദോഷം ചെയ്യും.
രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോ ള്‍ അത് ശരീരത്തില്‍ പഞ്ചസാരയുടേയും ഇന്‍സുലിന്റേയും അളവ് വര്‍ധിപ്പിക്കും. രാത്രി ശരീരം വിശ്രമിക്കേണ്ടതിനു പകരം പഞ്ചസാരയും ഇന്‍സുലിനും ശരീരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇതാണ് പ്രധാനമായും പ്രമേഹത്തിനു കാരണമാകുന്നത്. രാത്രി ഏഴ് മണിക്ക് ശേഷം വയറുനിറച്ച് ചോറുണ്ണുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുന്നത് ഇതിനാലാണ്.
രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ അത് ശരീരഭാരം കൂടാന്‍ കാരണമാകും. കൂടുതല്‍ കൊളസ്ട്രോള്‍ മെറ്റാബോളിസം പ്രശ്നം ഉണ്ടാക്കുന്നതും രാത്രി ഭക്ഷണമാണ്. രാത്രി കഴിക്കുന്ന ഭക്ഷണം എനര്‍ജിയായി മാറുന്നില്ല. അത് ശരീരത്തില്‍ സംഭരിക്കപ്പെടുകയാണ്. ഇത് കൊഴുപ്പായി അടിയുകയും കൊളസ്ട്രോളിന് കാരണമാകുകയും ചെയ്യും. രാത്രി ഭക്ഷണം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദം കൂടുന്നതായും പഠനങ്ങളില്‍ ഉണ്ട്. രാത്രി വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവരില്‍ ഓര്‍മശക്തി കുറഞ്ഞുവരുന്നതായും പഠനമുണ്ട്. രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുകയാണ് നല്ല ആരോഗ്യത്തിനു വേണ്ടത്. രാത്രി അമിതമായി വിശപ്പ് തോന്നുകയാണെങ്കില്‍ ഫ്രൂട്ട്സ് മാത്രം കഴിക്കാവുന്നതാണ്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…