25th-election-commissioner
ദില്ലി: രാജ്യത്തെ 25-ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആയി രാജീവ് കുമാര്‍ ചുമതലയേറ്റു. ഇദ്ദേഹം 2025 ഫെബ്രുവരി വരെ പദവിയില്‍ തുടരും. വിരമിക്കുന്ന സുശീല്‍ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാര്‍ ചുമതല ഏറ്റിരിക്കുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും നേതൃത്വം വഹിക്കും. ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ തീരുമാനത്തിന്റെ കാര്യത്തിലും പുതിയ സി.ഇ.സിയുടെ നിലപാട് പ്രധാനമാകും.
1960 ഫെബ്രുവരി 19 ന് ജനിച്ച കുമാര്‍, ബി.എസ്.സി, എല്‍.എല്‍.ബി, പി.ജി.ഡി.എം, പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദം എന്നിവയുള്‍പ്പെടെ വിവിധ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കൂടാതെ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ 37 വര്‍ഷത്തിലേറെ സേവന പരിചയമുണ്ട്. ബിഹാര്‍/ജാര്‍ഖണ്ഡ് കേഡറില്‍ നിന്നുള്ള 1984 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. 2020 ഫെബ്രുവരിയിലാണ് ഇദ്ദേഹം ഐ.എ.എസില്‍ നിന്ന് വിരമിച്ചത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…