ദില്ലി : ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന് പിന്നാലെ ഒഡിഷയിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പാർട്ടി പിരിച്ചുവിട്ടു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഒഡിഷയിലെ കോണ്‍ഗ്രസ് കമ്മിറ്റികളുടെ സമ്പൂര്‍ണ പിരിച്ചുവിടലിന് അംഗീകാരം നല്‍കിയത്. കോണ്‍ഗ്രസ് പ്രദേശ് കമ്മറ്റി, ജില്ലാ, ബ്ലോക്ക്, മണ്ഡലം കമറ്റികളാണ് പിരിച്ചുവിട്ടത്. പുതിയ അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതുവരെ നിലവിലെ പ്രസിഡന്റുമാര്‍ ആക്ടിംഗ് പ്രസിഡന്റുമാരായി തുടരുമെന്നും ഖാര്‍ഗെ അറിയിച്ചു.
ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ 147 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 14 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 78 സീറ്റ് നേടി ബി.ജെ.പി കാൽ നൂറ്റാണ്ടിലധികമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.ഡിയിൽ നിന്ന് ഭരണം പിടിച്ചെടുത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…