heavy rain yellow alert in six districts
തിരുവനന്തപുരം: കേരളത്തിൽ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമാകുന്നു. പോത്തന്‍കോട് മണലകത്ത് 9 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഒരു വീട്ടമ്മയ്ക്കും മിന്നലേറ്റു. വീട്ടമ്മയെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തോന്നയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
അതേസമയം കാസര്‍കോഡ് ജില്ലയിലെ നീലേശ്വരം അനന്തംപള്ള അമൃതാനന്ദമയി മഠം റോഡിലെ
കെ.കെ.സുമേഷിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ മിന്നലേറ്റു പൊട്ടിത്തെറിച്ചു. 2 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ബോട്ട്‌ജെട്ടിക്കു സമീപത്തെ വ്യാപാരി രമണന്റെ വീട്ടിലെ 2 തെങ്ങുകള്‍ക്കു തീപിടിച്ചു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പൈപ്പില്‍ നിന്നു വെള്ളം ചീറ്റിയാണ് തീയണച്ചത്.
കൂടാതെ വീട്ടിലെ വൈദ്യുതി വയറിങ്ങും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. പാലായി കാവില്‍ഭവന്‍ യോഗപ്രകൃതി ചികിത്സാ കേന്ദ്രത്തിനു സമീപത്തെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ വീട്ടിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളും മിന്നലില്‍ നശിച്ചു.
അതേസമയം കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലയിൽ ശക്തമായ മഴയുണ്ടാകും. കൂടാതെ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും 12 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ചില ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മത്സ്യബന്ധനത്തിന്പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ലെന്നും മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…