ക്വീന്‍സ് ലാന്‍ഡ്: ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം പത്തായി. മൂന്നു ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും നിലവില്‍ ശമനമുണ്ടെങ്കിലും അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ഗോള്‍ഡ് കോസ്റ്റ് മേയര്‍ അറിയിച്ചു.
കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ഇല്ലാതായതോടെ പ്രദേശത്തെ ഒരു ലക്ഷത്തിലധികം വീടുകളാണ് മൂന്നുദിവസത്തോളം ഇരുട്ടിലായത്. ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. നിരവധി മലയാളികളും ഈ സ്ഥലത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡിസംബര്‍ 25ന് രാത്രി മുതലാണ് ഓസ്‌ട്രേലിയയിലെ തെക്കു കിഴക്കന്‍ ക്വീന്‍സ് ലാന്‍ഡ്, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കൊടുങ്കാറ്റും തുടങ്ങിയത്. രാജ്യം ഇന്നുവരെ കാണാത്ത പ്രകൃതിക്ഷോഭങ്ങളാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ.
വെള്ളക്കെട്ടില്‍ വീണ ഒന്‍പത് വയസുകാരിയുടെയും ബോട്ട് തകര്‍ന്ന് കാണാതായ മൂന്നു പുരുഷന്‍മാരുടെയും മരണമാണ് അവസാനമായി സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളില്‍ അപകടത്തില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചിലും നടക്കുകയാണ്.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…