ഗുജറാത്ത് ടൈറ്റൻസിനെതിരായ ബാംഗ്ലൂരിന്റെ ഇന്നത്തെ നിർണ്ണായക മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ പെയ്തിറങ്ങുന്ന മഴ
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ പ്ലേ ഓഫിൽ കടക്കുവാനുള്ള അവസാന അവസരമായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് തയ്യാറെടുക്കവേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആശങ്കയിലാക്കി മഴ ഭീഷണി. ബെംഗളൂരു നഗരത്തിൽ കനത്ത മഴ തുടരുന്നതോടെ മത്സരം മുടങ്ങുമോയെന്ന ആശങ്കയിലാണ് ആർസിബി ആരാധകര്‍. മഴ കാരണം ഇന്നലെ ടീമുകളുടെ പരിശീലനം മുടങ്ങിയിരുന്നു. മത്സരം നടക്കുന്ന ഇന്നുരാത്രിയും മഴ തുടർന്നാൽ മത്സരം റദ്ദാക്കാനുള്ള സാധ്യതയുണ്ട്. ബെംഗളൂരുവിൽ വൈകിയും മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനങ്ങൾ.
പ്ലേ ഓഫ് നേരത്തെ ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസിന് ഇന്നത്തെ മത്സരം മുടങ്ങിയാലും തൊറ്റാലും കുഴപ്പമൊന്നുമില്ല. ഗുജറാത്തിനെ തോൽപിച്ചാൽ മാത്രമേ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി ഐപിഎൽ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കൂ. കളി മുടങ്ങിയാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റു വീതം ലഭിക്കും.
അങ്ങനെയെങ്കിൽ ആർസിബിക്ക് 15 പോയിന്റാകും. പക്ഷേ സൺറൈസേഴ്സിനെ മുംബൈ ഇന്ത്യൻസ് തോൽപിച്ചാൽ മുംബൈയ്ക്ക് 16 പോയിന്റാകുകുകയും നാലാം സ്ഥാനക്കാരായി മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്യും.
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…
ഭാവാർദ്രമായ ആലാപനവുമായി ആരാധകരുടെ ഹൃദയം കവർന്ന് പ്രാർഥന ഇന്ദ്രജിത്ത്. ‘ഡ്യൂഡ്’ സിനിമയിലെ ‘ഊറും ബ്ലഡ്’ എന്ന ഗാനമാണ് പ്രാർഥന അതിമനോഹരമായി…