Kerala

പത്തനംതിട്ടയിലും ഇടുക്കിയിലും കനത്തമഴ തുടരുന്നു; വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി, കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി

തിരുവനന്തപുരം: പത്തനംതിട്ട മലയോരമേഖലയില്‍ കനത്ത മഴ. കോന്നിയില്‍ ഒരുമണിക്കൂറിനിടെ 74 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ആങ്ങമൂഴി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കോട്ടമണ്‍പാറയില്‍ ഒരു കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. എരുമേലിയില്‍ കനത്ത മഴയില്‍ തടയണ തകര്‍ന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകര്‍ന്നത്. കുറുമ്പന്‍മൂഴി വനത്തിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും വിവരം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയായി.

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത്‌ പെയ്ത കനത്ത മഴ കുറഞ്ഞു. അരമണിക്കൂറോളം സമയം കനത്ത മഴയാണ് ഇവിടെ ഉണ്ടായത്. മുണ്ടക്കയം വണ്ടംപതാൽ അസംപനിയിൽ ഉരുൾ പൊട്ടൽ ഉണ്ടായെന്ന റിപ്പോർട്ട് ജില്ലാ ഭരണകൂടം തള്ളി. മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ആണ് ഉണ്ടായതെന്നും ആശങ്കയുടെ സാഹചര്യം ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ആൾ പാർപ്പില്ലാത്ത സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുണ്ടക്കയത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. ചെറുതോടുകൾ നിറഞ്ഞ് കവിഞ്ഞു. മുണ്ടക്കയം- എരുമേലി സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപെട്ടു. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ കൂട്ടിക്കൽ, എന്തയാർ, വടക്കേമല ഭാഗങ്ങളിലും കനത്ത മഴ പെയ്തത് ആശങ്കയ്ക്ക് കാരണമായി. എന്നാൽ ഈ മേഖലയിൽ പെട്ടെന്ന് മഴ കുറഞ്ഞു.

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രിയും മഴ തുടരാനാണ് സാധ്യത. മത്സ്യത്തൊഴിലാളികൾ ഇന്നും നാളെയും കടലിൽ പോകരുത്. ചൊവ്വാഴ്ചയോടെ തുലാവർഷം തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇതിന് മുന്നോടിയായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാകാൻ കാരണം. വടക്ക് കിഴക്കൻ കാറ്റ് സജീവമാകുന്നതിനാലും മഴ ശക്തമാകും. ചൊവാഴ്ച്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക്
സാധ്യത ഉണ്ട്.

B4 Admin

Recent Posts

NIOS-ന്റെ 37-ാം സ്ഥാപകദിനത്തിൽ ആറ് പുതിയ കോഴ്സുകളും രണ്ട് മൊബൈൽ ആപ്പുകളും അവതരിപ്പിച്ചു: എഐ മുതൽ ആയുർവേദം വരെ പഠനാവസരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…

3 hours ago

ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യമില്ല, ദില്ലി പൊലീസിന്റെ മറുപടി തേടി സുപ്രീം കോടതി

2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…

4 hours ago

റിസോർട്ട് വിവാദവും സാമ്പത്തിക ആരോപണങ്ങളും: സിപിഎമ്മിൽ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് രൂക്ഷം, അന്വേഷണ കമ്മീഷനെ നിയോഗിച്ചു

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…

6 hours ago

‘ലൈംഗിക വിവാദങ്ങൾ വാർത്തകളിൽ ഇടംപിടിക്കും’: എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെക്കുറിച്ച് ട്രംപിന്റെ പരാമർശം, ഇലോൺ മസ്കിനെ ‘80 ശതമാനം സൂപ്പർ ജീനിയസ്’ എന്നും വിശേഷണം

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്‌ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…

6 hours ago

തിരുപ്പറംകുണ്ട്രം ദീപം വിവാദം: കോടതി ഉത്തരവ് അവഗണിച്ചത് ഒരിക്കലും തിരുത്താനാകാത്ത ചരിത്രപ്പിഴവെന്ന് അണ്ണാമലൈ!

തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…

8 hours ago

ഛഠ് പൂജയും സിന്ദൂര പാരമ്പര്യവും അവഹേളിച്ച സംഭവം; പ്രതിഷേധങ്ങൾക്കും നിയമനടപടി ആവശ്യങ്ങൾക്കും ഒടുവിൽ മാപ്പ് പറഞ്ഞ് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ യഷ് മഹേശ്വരി!

നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…

8 hours ago