അബുദാബി: ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12ല്‍ ആദ്യ വിജയം ഓസ്ട്രേലിയക്ക്. അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയ്ക്കുമേല്‍ ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 9 വിക്കറ്റിന് 118 റണ്‍സെടുത്തു. ചേസ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് ബലികഴിച്ച് 19.4 ഓവറില്‍ 121 റണ്‍സുമായി ജയം കരസ്ഥമാക്കി.
35 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ടോപ്സ്കോറര്‍. നായകന് ആരോണ്‍ ഫിഞ്ച് (0), ഡേവിഡ് വാര്‍ണര്‍ (14), മിച്ചല്‍ മാര്‍ഷ് (11) എന്നിവരെ അധികം കളിക്കാന്‍ ദക്ഷിണാഫ്രിക്ക അനുവദിച്ചില്ല. നേരത്തെ, ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരില്‍ എയ്ദന്‍ മാര്‍ക്രം (40, മൂന്ന് ഫോര്‍, ഒരു സിക്സ്) മാത്രമേ പിടിച്ചുനിന്നുള്ളൂ. ക്യാപ്റ്റന്‍ തെംബ ബാവുമ (12), ക്വിന്റ ഡി കോക്ക് (7), റാസി വാന്‍ ഡെര്‍ ഡുസെന്‍ (2), ഹെന്റിച്ച് ക്ലാസന് (13), ഡേവിഡ് മില്ലര്‍ (16) എന്നിവരെല്ലാം പരാജയമായി.
ഓസ്ട്രേലിയക്കു വേണ്ടി മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഗ്ലെന്‍ മാക്സ്വെല്ലിനും പാറ്റ് കമ്മിന്‍സിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…