Sunday, May 12, 2024
spot_img

മുണ്ടക്കയത്ത്‌ വീണ്ടും ഉരുള്‍പൊട്ടല്‍; മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു; ജില്ലയിൽ കനത്ത മഴ

കോട്ടയം: കോട്ടയം (Kottayam) മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍. ആളപായം ഇല്ലന്നാണ് സൂചന. മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലയില്‍ 3 മണി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. ണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.അതേസമയം സംസ്ഥാനത്ത് അ‍ഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം നാല് ദിവസത്തേക്കാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

Related Articles

Latest Articles