heavy rain; Pilgrimage to the Amarnath cave temple was suspended for the third day in a row
കശ്മീരിൽ കനത്ത മഴ തുടരുന്നതിനാൽ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. തുടർച്ചയായ മൂന്നാം ദിനമാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് യാത്ര നിർത്തിവയ്ക്കുന്നത്. കനത്ത മഴയിൽ ജമ്മു-ശ്രീനഗർ ദേശീയപാത ഉൾപ്പെടെയുള്ള റോഡുകൾ തകർന്നിട്ടുണ്ട്. നിലവിൽ, ദേശീയപാതയിലെ തകർന്ന ഭാഗങ്ങൾ മാറ്റിയശേഷം ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തീർത്ഥാടകരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത് താൽക്കാലികമായി തടഞ്ഞത്.
സമാനമായ രീതിയിൽ വെള്ളിയാഴ്ചയും ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിർത്തിവച്ചിരുന്നു. എന്നാൽ, കാലാവസ്ഥയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ യാത്ര വീണ്ടും പുനരാരംഭിക്കുകയായിരുന്നു. പഹൽഗാം റൂട്ടിലൂടെയാണ് യാത്ര പുനരാരംഭിച്ചത്. യാത്ര ആരംഭിച്ച് ഇതുവരെ 90,000 തീർത്ഥാടകർ ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ അമർനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…