climate

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു; വിവിധ ഭാഗങ്ങളിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു;13 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഴ ശക്തമായി തുടരുന്നു. മഴക്കെടുതിയിൽ വിവിധ ഭാഗങ്ങളിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിട്ടുണ്ട്. നിലവിൽ, മഴ കനത്തതോടെ അളകനന്ദ നദിയിലെ അണക്കെട്ട് തുറന്നിട്ടുണ്ട്. ഇതോടെ, ദേവപ്രയാഗിലും, ഹരിദ്വാറിലും കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, അടുത്ത അഞ്ച് ദിവസങ്ങളിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടേക്കും.

കഴിഞ്ഞ ദിവസമുണ്ടായ അതിതീവ്ര മഴയിൽ ഉത്തരാഖണ്ഡിലെ പലയിടത്തും മണ്ണിടിച്ചൽ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് ബദരീനാഥ് ദേശീയപാത ഉൾപ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്. ഇന്നും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡിലെ 13 ജില്ലകളിൽ ഡെറാഡൂൺ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അണക്കെട്ടുകൾ പലതും തുറക്കുന്നതിനാൽ, ഗംഗ ഉൾപ്പെടെയുള്ള നിരവധി നദികൾ അപകട രേഖയ്ക്ക് അടുത്തെത്തിയിരിക്കുകയാണ്. നിലവിൽ, ചമോലി ജില്ലയിലെ ജോഷിമഠിലെ നിതി ഘാട്ടിയിൽ ഗിർഥി ഗംഗാ നദിയിലേക്ക് ഉയർന്ന അളവിൽ മാലിന്യം ഒഴുകിയെത്തുന്നുണ്ട്. ഇതിനെ തുടർന്ന് ജോഷിമഠ്-മലരി റോഡിലെ പാലത്തിന്റെ അബട്ട്മെന്റ് തകർന്നിരിക്കുകയാണ്.

anaswara baburaj

Recent Posts

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

44 mins ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

53 mins ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

57 mins ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

2 hours ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

2 hours ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

2 hours ago