Heinous attack! Prime Minister strongly condemned the terrorist attack in Moscow by Islamic State
ദില്ലി: മോസ്‌കോയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോസ്‌കോയിലുണ്ടായത് ഏറ്റവും ഹീനമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വേദനയുടെ ഈ നിമിഷയത്തിൽ റഷ്യയ്‌ക്കൊപ്പം ചേർന്നു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോസ്‌കോയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ അന്ത്യന്തം ഹീനമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദു:ഖത്തിന്റെ ഈ മണിക്കൂറുകളിൽ റഷ്യൻ സർക്കാരിനും അവിടുത്തെ ജനങ്ങൾക്കും പിന്തുണയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു മോസ്‌കോയിൽ ഭീകരാക്രമണം ഉണ്ടായത്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു അതിക്രമിച്ചെത്തിയ ഭീകരർ വെടിയുതിർക്കുകയും സ്‌ഫോടക വസ്തുക്കൾ എറിയുകയും ചെയ്തത്. ഭീകരാക്രമണത്തിൽ ഇതുവരെ അറുപതിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 150ൽ അധികം പേർക്ക് പരിക്കേറ്റു.
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…