Saturday, October 3, 2026

ഹീനമായ ആക്രമണം! മോസ്‌കോയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി

ദില്ലി: മോസ്‌കോയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോസ്‌കോയിലുണ്ടായത് ഏറ്റവും ഹീനമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വേദനയുടെ ഈ നിമിഷയത്തിൽ റഷ്യയ്‌ക്കൊപ്പം ചേർന്നു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോസ്‌കോയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ അന്ത്യന്തം ഹീനമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദു:ഖത്തിന്റെ ഈ മണിക്കൂറുകളിൽ റഷ്യൻ സർക്കാരിനും അവിടുത്തെ ജനങ്ങൾക്കും പിന്തുണയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു മോസ്‌കോയിൽ ഭീകരാക്രമണം ഉണ്ടായത്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു അതിക്രമിച്ചെത്തിയ ഭീകരർ വെടിയുതിർക്കുകയും സ്‌ഫോടക വസ്തുക്കൾ എറിയുകയും ചെയ്തത്. ഭീകരാക്രമണത്തിൽ ഇതുവരെ അറുപതിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 150ൽ അധികം പേർക്ക് പരിക്കേറ്റു.

Related Articles

Latest Articles