General

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ ഈ പാനീയങ്ങൾ ഒഴിവാക്കൂ…

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കട്ടിയായ ആഹാരം ഒഴിവാക്കി പാനീയങ്ങള്‍ കൂടുതലായി ആശ്രയിക്കാനുള്ള സാധ്യത ഏറെയാണ്.

എന്നാല്‍, ചില പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയുന്നത് പതുക്കെയാക്കുമെന്നും ചിലപ്പോള്‍ ശരീരഭാരം കൂടാന്‍ ഇടയാക്കുമെന്നും അവര്‍ പറയുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.

എയറേറ്റഡ് ഡ്രിങ്ക്സ്

എയറേറ്റഡ് ഡ്രിങ്ക്സിലും സോഡയിലും മധുരത്തിന്റെയും കലോറിയുടെയും അളവ് വളരെ കൂടുതലാണ്. ഈ പാനീയങ്ങള്‍ കുടിക്കുമ്ബോള്‍ ഒരുപക്ഷേ, നമ്മള്‍ വേഗത്തില്‍ ഊര്‍ജസ്വലരാകുകയും പെട്ടെന്ന് വിശപ്പു ശമിക്കുകയും ചെയ്യുന്നുണ്ടാകും. എന്നാല്‍, അവയില്‍ മധുരത്തിന്റെ അളവ് വളരെകൂടുതലാണ്. ഇത് ശരീരഭാരം വര്‍ധിക്കാന്‍ ഇടയാക്കും. ഇവയ്ക്ക് അസിഡിക് സ്വഭാവം കൂടുതലുള്ളതിനാല്‍ അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും അധികമാണ്.

ബോട്ടില്‍ഡ് ജ്യൂസ്

ജ്യൂസുകള്‍ ആണെങ്കില്‍പ്പോലും സംസ്‌കരിച്ച പാനീയങ്ങള്‍ ആരോഗ്യത്തിന് അത്രഗുണകരമല്ലെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു. കുപ്പികളില്‍ ലഭിക്കുന്ന ജ്യൂസുകളില്‍ പ്രിസര്‍വേറ്റീവുകളും രുചി വര്‍ധിപ്പിക്കുന്നതിനുള്ള വസ്തുക്കളും ചേര്‍ക്കാറുണ്ട്. ഇത് ശരീരഭാരം കുറയുന്നതിന് വിലങ്ങ് തടിയായേക്കും. കൂടാതെ, ഇത്തരം ജ്യൂസുകളില്‍ മധുരത്തിന്റെ അളവും കൂടുതലാണ്. ഇതും ശരീരഭാരം വര്‍ധിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.

മില്‍ക്ക്ഷേക്ക്

പാല്‍, പഞ്ചസാര, ഐസ്‌ക്രീം എന്നിവയാണ് മില്‍ക്ക്ഷേക്കിലെ പ്രധാന ചേരുവ. പഴങ്ങള്‍ക്കൊണ്ടുള്ള ഷേക്ക് കുറച്ചൊക്കെ ആരോഗ്യപ്രദമാണെങ്കിലും അതില്‍ ചേര്‍ക്കുന്ന വനില, ചോക്കലേറ്റ് എന്നിവ ശരീരഭാരം കുറയുന്നതില്‍ തിരിച്ചടിയാകും. പാല്‍, പഞ്ചസാര, ഐസ്‌ക്രീം, ചോക്ക്ലേറ്റ് എന്നിവയില്‍ കൊഴുപ്പും കലോറിയും വളരെയധികമാണ്.

മദ്യം

മദ്യം കഴിക്കുന്നത് ശരീരത്തിന് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തിലെ കൊഴുപ്പ് വിഘടിപ്പിക്കുന്ന പ്രക്രിയ സാവധാനമാക്കുന്നു. കൂടാതെ, മദ്യപാനം ഇടയ്ക്കിടക്ക് വിശപ്പുണ്ടാക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു.

Anandhu Ajitha

Recent Posts

കുറ്റബോധം ലവലേശമില്ല ! ചിരിച്ചും കൈവീശി കാണിച്ചും ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച ഷാഹിദ് റഹ്‌മാൻ ; പ്രണയക്കെണിയിൽ വീണ യുവതി ആശുപത്രിയിൽ തുടരുന്നു

കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…

31 minutes ago

മ്യാൻമറിലും ബംഗ്ലാദേശിലും സൈനിക താവളങ്ങൾ !!ഇന്ത്യക്കെതിരെ മുത്തുമാല തന്ത്രവുമായി ചൈന ; നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് പെന്റഗൺ

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…

2 hours ago

ഒഡീഷയിലെ വന മേഖലയിൽ ഏറ്റുമുട്ടൽ ! തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കമാൻഡർ അടക്കം 4 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…

2 hours ago

തിരുവനന്തപുരം കോർപ്പറേഷനിൽ പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ ! കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി ; വികസിത അനന്തപുരിയോട് കൈകോർത്ത് പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…

2 hours ago

മണലാരണ്യം മഞ്ഞുപുതച്ചു; സൗദിയിലെ അപൂർവ്വ പ്രതിഭാസം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പോ? ഇന്ത്യയിലും ആശങ്ക

റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…

3 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !! ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിക്കൊന്നു!

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…

3 hours ago