തിരുവനന്തപുരം: ഇന്നലെ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങളിൽ സർക്കാർ നിയമ നടപടികളിലേക്ക് കടന്നെക്കില്ലെന്ന് സൂചന. താൻ മന്ത്രിയായിരുന്ന മൂന്നര വർഷത്തിനുള്ളിൽ ഒരു നടിയും പരാതി തന്നിട്ടില്ലെന്നും ഡബ്ള്യു സി സി ചില കാര്യങ്ങൾ പറഞ്ഞതനുസരിച്ച് സിനിമ കോൺക്ലേവ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പറയുന്നത് ഈ മേഖലയിലെ പൊതു പ്രശ്നമാണ്. നന്നായി പോകുന്ന ധാരാളം ഫിലിം സെറ്റുകളുണ്ട്. സിനിമാ മേഖലയിലെ എല്ലാവരും പ്രശ്‌നക്കാരാണ് എന്ന് പറയാനാകില്ല. പരാതിയുള്ളവർക്ക് സർക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് നിയമ നടപടികൾ സാധ്യമല്ലെന്നും ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നുമാണ് മുൻ മന്ത്രി എ കെ ബാലന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച മൊഴികളുണ്ട്. പക്ഷെ ആര് ആർക്കെതിരെ പറഞ്ഞുവെന്ന വിവരങ്ങളില്ല. ഇത് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പരിമിതിയാണ്. വിവരങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്ന ഉറപ്പിന്മേലാണ് പലരും തുറന്നു പറയാൻ തയ്യാറായത്. പരാതിയില്ലാതെ നിയമനടപടികൾ സാധ്യമല്ല. എന്നാൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി തന്നെ നിയമ നടപടികൾ ശുപാർശ ചെയ്യുന്നില്ല എന്നായിരുന്നു മുൻ മന്ത്രി പി രാജീവ് പ്രതികരിച്ചത്. നിയമ വിദഗ്ദ്ധ അദ്ധ്യക്ഷയായി സമിതി ആയിരുന്നു ഹേമ കമ്മിറ്റി. നടപടികൾ സാധ്യമായിരുന്നുവെങ്കിൽ റിപ്പോർട്ടിൽ ശുപാർശകൾ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…