മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ സംഘാംഗങ്ങളിലെ പ്രധാനി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായി. ദാവൂദിന്റെ സംഘാംഗവും ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹീമിന്റെ അടുത്ത സുഹൃത്തുമായ മുഹമ്മദ് അൽതാഫ് സയീദ് ആണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായത്. ദുബായിൽ നിന്നുള്ള ഫ്‌ളൈറ്റിൽ കണ്ണൂരിലെത്തിയ സയ്യദിനെ മുംബൈ പോലീസിന്റെ ആന്റി എക്‌സ്‌ട്രാക്ഷൻ സെൽ (എഇസി) അറസ്റ്റ് ചെയ്യുകയായിരുന്നു.
പിടിയിലാകുമ്പോൾ സയീദിന്റെ പക്കൽ രണ്ട് ഇന്ത്യൻ പാസ്‌പോർട്ടുകളുണ്ടായിരുന്നു. ദാവൂദിന്റെ സഹോദരൻ അനീസിന് വേണ്ടി സയീദ് ഹവാല പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതായി മുംബൈ പോലീസ് പറഞ്ഞു. തിങ്കളാഴ്ച കണ്ണൂരിൽ നിന്ന് അറസ്റ്റിലായ സയീദിനെ മുംബൈയിലെത്തിച്ച് ചോദ്യം ചെയ്തു.
സയിദിനെ പ്രത്യേക എം സി ഒ സി എ കോടതിയിൽ ഹാജരാക്കിയ ശേഷം ഓഗസ്റ്റ് 16 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഒരു ദശാബ്ദത്തിലേറെയായി സയീദിന് ദാവൂദിന്റെ സംഘവുമായി ബന്ധമുണ്ട്. കഴിഞ്ഞ ഒരു വർഷമായി, എ ഇ സി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എൺപതുകളിൽ ദാവൂദിന്റെ സംഘം പ്രബലമായിരുന്നു കാലത്ത് നടന്ന ഹവാല ഇടപാടുകളുമായി സയീദിന് പങ്കുണ്ടോയെന്ന വിവരം പോലീസ് പരിശോധിക്കുന്നുണ്ട്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…