Spirituality

ജീവിതത്തിൽ ഐശ്വര്യം നിറയാൻ സഹായിക്കുന്ന 5 വഴികൾ ഇതാ… ; മഹാലക്ഷ്മിയെ പ്രാർത്ഥിക്കുന്നതും ഉത്തമം

നമ്മളൊക്കെ ജീവിതത്തിൽ സർവ്വൈശ്യര്യങ്ങളും വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ധനപ്രാപ്തിക്കായി എന്തും ചെയ്യും എന്നൊരവസ്ഥയിലാണ് ഇന്നത്തെ ലോകം.

ഐശ്വര്യ പ്രാപ്തിയ്ക്കായി ഉപാസിക്കുന്നത് മഹാലക്ഷ്മിയെയാണ്.

ഐശ്വര്യം പ്രധാനം ചെയ്യുന്നത് ധനലക്ഷ്മി യാണ്.
സമ്പൽസമൃദ്ധി പ്രധാനം ചെയ്യുന്ന എട്ട് ലക്ഷ്മിമാരാണ്.
ധനലക്ഷ്മി – ധാന്യലക്ഷ്മി – ധൈര്യലക്ഷ്മി – ശൌര്യലക്ഷ്മി – വിദ്യാലക്ഷ്മി – കീര്‍ത്തിലക്ഷ്മി – വിജയലക്ഷ്മി – രാജലക്ഷ്മി എന്നിവരാണ് അഷ്ടലക്ഷ്മിമാർ.

ജീവിതത്തിൽ ഐശ്വര്യം നിറയാൻ സഹായിക്കുന്ന 5 വഴികൾ ഇതാ…
1 വൃത്തിയും വെടിപ്പും
താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. ദീപങ്ങൾ ദിവസവും കത്തിക്കുക. വീട്ടിൽ തുളസിച്ചെടി വളർത്തുക. മഹാലക്ഷ്മിയ്ക്ക് പ്രീതികരമായ കാര്യങ്ങളാണിവ. ഐശ്വര്യം നിറയാൻ ഈ കാര്യങ്ങവ്‍ ശ്രദ്ധിക്കുക.
2 നെല്ലിമരം
നെല്ലിമരത്തിന്റെ സാമിപ്യം മഹാലക്ഷ്മിയുടെ വാസസ്ഥലമായാണ് കരുതപ്പെടുന്നത്. നെല്ലിമരം വീട്ടിൽ വളർത്തുക എന്നത് പ്രായോഗികമല്ലെങ്കിൽ നെല്ലിക്ക വാങ്ങുമ്പോൾ പൂജാമുറിയിൽ മഹാലക്ഷ്മിയ്ക്ക് പൂർണ്ണമനസോടെ സമർപ്പിച്ച ശേഷം ഭക്ഷിക്കുക. മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും.
3 ശിവക്ഷേത്ര ദർശനം
പൗർണ്ണമി ദിവസങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തുക.
4 വിഷ്ണുവിന്റെ ചിത്രം വീട്ടിൽ
വീട്ടിൽ വാതിലിനും പുറത്തേയ്ക്ക് അഭിമുഖമായി വിഷ്ണുവിന്റെ ചിത്രം വയ്ക്കുന്നത് അനാവശ്യ ചെലവുകൾ കുറച്ച് സമ്പാദ്യം കൂട്ടുമെന്ന് വിശ്വസിക്കുന്നു.
5 സാധുക്കളെ സഹായിക്കുക

വ്രതവും പൂജയും ചെയ്യുന്നതിനൊപ്പം സാധുക്കളെ സഹായിക്കുക. നിർധനരായ കുട്ടികൾക്ക് പഠനസഹായം നൽകുക. പൂജകൾക്കൊപ്പം മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങവും മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തും.
ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക. ഒരോ ലക്ഷ്മിമാർക്കും തുല്യപ്രാധാന്യം കൊടുത്തു വേണം ജപിക്കാൻ.

ധനലക്ഷ്മി നമസ്തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ !!

ധാന്യലക്ഷ്മി നമസ്തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ധൈര്യലക്ഷ്മി സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരീ സർവദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ശൗര്യലക്ഷ്മി സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിദ്യാലക്ഷ്മി ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!

കീർത്തിലക്ഷ്മി സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിജയലക്ഷ്മി പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!

രാജലക്ഷ്മി ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗൽസ്ഥിതേ ജഗന്മാതർ— മഹാലക്ഷ്മി നമോസ്തുതേ !!

(കടപ്പാട് )

Anandhu Ajitha

Recent Posts

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

2 minutes ago

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

20 minutes ago

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

11 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

11 hours ago

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

13 hours ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

14 hours ago