കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകത എന്നും കോടതി ചോദിച്ചു. കാസര്‍കോട് ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി.
റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേരെയാണ് അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോവിഡ് (Covid) നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കാസര്‍കോട് ആശുപത്രിയിലുള്ളവരുടെ നിരക്ക് 36 ശതമാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ നിയന്ത്രണ മാനദണ്ഡങ്ങള്‍ യുക്തിസഹമാണോയെന്നും കോടതി ചോദിച്ചു.
അതേസമയം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി സിപിഎം. മൂന്നു ദിവസത്തെ സമ്മേളന പരിപാടികള്‍ രണ്ടു ദിവസം കൊണ്ട് അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനത്തിനിടെ സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…