Friday, April 26, 2024
spot_img

സിപിഎമ്മിന് വൻ തിരിച്ചടി: ‘പാര്‍ട്ടി സമ്മേളനത്തിന് എന്ത് പ്രത്യേകത’; 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകത എന്നും കോടതി ചോദിച്ചു. കാസര്‍കോട് ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി.

റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേരെയാണ് അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോവിഡ് (Covid) നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കാസര്‍കോട് ആശുപത്രിയിലുള്ളവരുടെ നിരക്ക് 36 ശതമാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ നിയന്ത്രണ മാനദണ്ഡങ്ങള്‍ യുക്തിസഹമാണോയെന്നും കോടതി ചോദിച്ചു.

അതേസമയം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി സിപിഎം. മൂന്നു ദിവസത്തെ സമ്മേളന പരിപാടികള്‍ രണ്ടു ദിവസം കൊണ്ട് അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനത്തിനിടെ സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

Related Articles

Latest Articles