High Court gives permission for BJP's protest in Sandeshkhali; The police order was cancelled
കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ബിജെപി പ്രതിഷേധം നടത്തുന്നതിനെ തടഞ്ഞുകൊണ്ടുള്ള പോലീസ് ഉത്തരവ് റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ബിജെപി സെക്രട്ടറി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരമാവധി 150 പേരെ ഉൾപ്പെടുത്തി രാവിലെ 10നും വൈകിട്ട് ആറ് മണിക്കും ഇടയിൽ പ്രതിഷേധം നടത്താൻ കോടതി അനുമതി നൽകി.
ഫെബ്രുവരി 26 മുതൽ 28 വരെ പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പോലീസിന് ബംഗാളിലെ ബിജെപി നേതൃത്വം അപേക്ഷ നൽകിയിരുന്നു. എന്നാൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ബംഗാൾ സർക്കാരിന് തലവേദനയാകുമെന്നതിനാൽ പോലീസ് അനുമതി നിഷേധിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി.
എന്നാൽ പ്രതിഷേധം നടത്താനുദ്ദേശിക്കുന്ന മേഖലയിൽ സ്കൂളുകളോ കോളേജുകളോയില്ലെന്നും അതിനാൽ വിദ്യാർത്ഥികളെ പ്രതിഷേധം ബാധിക്കില്ലെന്നും ബിജെപി കോടതിയിൽ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ, സമാധാനപരമായി ഒത്തുകൂടാനുള്ള മൗലികാവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി, പോലീസിന്റെ ഉത്തരവ് റദ്ദാക്കുകയും വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രകടനത്തിന് അനുമതി നൽകുകയുമായിരുന്നു.
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…