തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ രണ്ടു പേര് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കുവാനാണ് കേസെന്ന് കോടതി അറിയിച്ചു. ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി എന്നിവരെ കക്ഷികളാക്കിയ കേസ് തുടര്‍നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. പേട്ട മൂന്നാംമനയ്ക്കല്‍ കാവടിയില്‍ പ്രസന്നകുമാരി (65), ക്ഷേത്ര പരികര്‍മ്മി പേട്ട പുള്ളി ലെയ്ന്‍ തൃപ്തിയില്‍ രാധാകൃഷ്ണന് ആചാരി (70) എന്നിവരാണ് മരിച്ചത്.
പേട്ട പുള്ളി ലെയിനില്‍ നിന്ന് ചാക്ക സ്കൂളിന് സമീപത്തേക്കുള്ള ഇടവഴിയിലാണ് വൈദ്യുത കമ്പി പൊട്ടിവീണത്. ഇരുവശത്തും മതിലുകളുള്ള ഇവിടെ മഴവെള്ളം കെട്ടി നില്‍ക്കുന്നത് പതിവാണ്. ത്രീഫേസ് ലൈനില്‍ ഒരെണ്ണമാണ് പൊട്ടിവീണത്. പുലര്‍ച്ചെ 5.30 ന് വീട്ടുജോലിക്ക് പോകുകയായിരുന്ന പ്രസന്നകുമാരിക്കാണ് ആദ്യം ഷോക്കേറ്റത്.
നാട്ടുകാരിലൊരാളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഉടന്‍തന്നെ കെ.എസ്.ഇ.ബിയ്ക്ക് ഈ വിവരം കൈമാറി. അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോഴേക്കും അതുവഴി വന്ന പേട്ട മുരുകന് കോവിലിലെ പരികര്‍മ്മിയായ രാധാകൃഷ്ണനും ഷോക്കേറ്റ് വീണിരുന്നു. മരിച്ച പ്രസന്നകുമാരിയുടെയും രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങള്‍ക്ക് കെ.എസ്.ഇ.ബി.10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ആദ്യ ഗഡുവായ രണ്ടു ലക്ഷം രൂപ ഇന്നലെ കൈമാറി.
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…