ഇടുക്കി: എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അദ്ധ്യാപകൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. അതുവരെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള സ്കൂളിൽ വച്ചാണ് വിദ്യാത്ഥികൾക്ക് നേരെ അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്. പത്തനംതിട്ട സ്വദേശി വള്ളികുന്നം സ്വദേശി ഹരി ആർ വിശ്വനാഥിനെതിരെ പോക്സോ അടക്കം ചമുത്തിയാണ് പൊലീസ് കേസെടുത്തത്. 12 മുതൽ 18 വരെ സ്കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കാണ് ഹരിയിൽ നിന്നും മോശം അനുഭവമുണ്ടായത്.
പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാൾ പലതവണ ഒളിഞ്ഞു നോക്കി. ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു കുട്ടിയെ കടന്നു പിടിക്കുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച് രണ്ടു കേസുകളാണ് കഞ്ഞിക്കുഴി പൊലീസ് രജിസ്റ്റർ ചെയ്തത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ ഒളിവിൽ പോയ ഹരി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. പരാതി ഒതുക്കി തീർക്കാൻ സഹപാഠിയോട് അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു.
ഈ ശബ്ദ സന്ദേശം ഹരിയുടേതാണെന്ന് സ്ഥിരീകരിക്കാൻ രണ്ടു പേരുടെയും ശബ്ദ സാമ്പിൾ പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം അദ്ധ്യാപകൻറെ ലൈംഗിക ശേഷി പരിശോധനയും നടത്തേണ്ടതുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ I…