high-court
കൊച്ചി: കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോളേജില്‍ പഠിപ്പ് മുടക്കോ, ഘെരാവോയോ, മാര്‍ച്ചോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
പഠിപ്പ് മുടക്കിനോ, സമരത്തിനോ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. പഠിപ്പ് മുടക്കിന് പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ടായാല്‍ കോളേജ്, സ്‌കൂള്‍ അധികൃതര്‍ക്ക് പൊലീസിനെ വിളിക്കാം. ഉത്തരവ് കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഒരുപോലെ ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കലാലയ രാഷ്ട്രീയത്തിനെതിരെ ഒരു കോളേജ് മാനേജ്മെന്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ കലാലയ രാഷ്ട്രീയത്തിന് തടയിടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് നിര്‍ണായകമായ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…